48 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം
48 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സുവര്‍ണത്തിളക്കവുമായി അര്‍പീന്ദര്‍ സിങ്ങ്. 48 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം. 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ സ്വര്‍ണം നേടിയത്.
ഇതിന് മുമ്പ് 1970-ല്‍ മൊഹീന്ദര്‍ സിങ്ങ് ഗില്ലാണ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയത്. അന്ന് 16.11 മീറ്ററാണ് മൊഹീന്ദര്‍ പിന്നിട്ടത്. ഉസ്ബെക്കിസ്ഥാന്റെ റസ്ലാന് കുര്‍ബനോവ് വെള്ളി നേടി. 16.62 മീറ്ററാണ് ഉസ്ബെക്ക് താരം ചാടിയത്. 16.56 മീറ്റര്‍ പിന്നിട്ട ചൈനയുടെ കോ ഷോ വെങ്കലം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പത്താം സ്വര്‍ണമാണിത്. 20 വെള്ളിയും 23 വെങ്കലവുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.