അരോളി മാങ്കടവില്‍ നിന്ന് മൂന്ന് വാളുകള്‍ പിടികൂടി

Published:December 6, 2016

weapons-found-in-kannur-full

 

 
കണ്ണൂര്‍: പാപ്പിനിശ്ശേരി: അരോളി ചാലില്‍ കല്ലൂരിക്കാവിന് സമീപം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് വാളുകള്‍ പോലീസ് കണ്ടെടുത്തു. വാളുകള്‍ മൂന്നും പി വി സി പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു.
ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ 6ന് മുന്നോടിയായുള്ള സുരക്ഷയുടെ ഭാഗമായി ഇന്ന് രാവിലെ പത്തരയോടെ വളപട്ടണം എസ് ഐ ശ്രീജിത് കൊടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് വാളുകള്‍ കണ്ടെടുത്തത്. എസ് പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.
കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വാളുകള്‍ കണ്ടെടുക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.