Sunday, April 21st, 2019

അരോളി സുജിത്ത് വധം, കുറ്റപത്രം സമര്‍പ്പിച്ചു

        കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ബി ജെ പി പ്രവര്‍ത്തകന്‍ പാറക്കാട്ട് വളപ്പില്‍ സുജിത്തിനെ (27) വീട്ടില്‍കയറി അടിച്ചുകൊന്ന സംഭവത്തില്‍ വളപട്ടണം പോലീസ് 19 പ്രതികള്‍ക്കെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (2) ഇ രഞ്ചിത്ത് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. 2016 ഫിബ്രവരി 16ന് രാത്രി പതിനൊന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കീച്ചേരി, അരോളി, പാപ്പിനിശ്ശേരി സ്വദേശികളായ ആകാശ്, ശ്രീജയന്‍, അനുപ്രസാദ്, ജോയി ജോസഫ്, പ്രശാന്ത്, സമീന്ദ്രന്‍, ലിതേഷ് ചന്ദ്രന്‍, വിഷ്ണുദേവ്, രാഹുല്‍, പ്രിജേഷ് … Continue reading "അരോളി സുജിത്ത് വധം, കുറ്റപത്രം സമര്‍പ്പിച്ചു"

Published On:Jun 20, 2017 | 3:20 pm

Kerala Police Cap Full

 

 

 

 

കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ബി ജെ പി പ്രവര്‍ത്തകന്‍ പാറക്കാട്ട് വളപ്പില്‍ സുജിത്തിനെ (27) വീട്ടില്‍കയറി അടിച്ചുകൊന്ന സംഭവത്തില്‍ വളപട്ടണം പോലീസ് 19 പ്രതികള്‍ക്കെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (2) ഇ രഞ്ചിത്ത് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. 2016 ഫിബ്രവരി 16ന് രാത്രി പതിനൊന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കീച്ചേരി, അരോളി, പാപ്പിനിശ്ശേരി സ്വദേശികളായ ആകാശ്, ശ്രീജയന്‍, അനുപ്രസാദ്, ജോയി ജോസഫ്, പ്രശാന്ത്, സമീന്ദ്രന്‍, ലിതേഷ് ചന്ദ്രന്‍, വിഷ്ണുദേവ്, രാഹുല്‍, പ്രിജേഷ് ഭാര്‍ഗവന്‍, ലിപിന്‍, നിഖില്‍, വിഷ്ണുരാജന്‍, ജിഷ്ണുദേവ്, ജാക്‌സണ്‍ തുടങ്ങിയവര്‍ വീട്ടില്‍ കയറി സുജിത്തിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അതിക്രമിച്ച് കയറല്‍, കുറ്റകരമായ ഗൂഡാലോചന, കൊലപാതകം, ന്യായവിരോധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. 59 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. വളപട്ടണം സി ഐ ആയിരുന്ന ടി കെ രത്‌നകുമാറാണ് കേസന്വേഷണം നടത്തിയത്. പ്രതികള്‍ എല്ലാവരും സി പി എം പ്രവര്‍ത്തകരാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു