Wednesday, August 21st, 2019

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആയുധ വിന്യാസം നടത്തുന്നു

ന്യൂഡല്‍ഹി: ലഡാക്കിന് സമീപം പാക്കിസ്ഥാന്‍ ആയുധ വിന്യാസം തുടങ്ങിയതായി സൂചന. ലഡാക്കിന് സമീപമുള്ള പാക്കിസ്ഥാന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാക്കിസ്ഥാന്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് വ്യോമസേനയുടെ മൂന്ന് സി130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. … Continue reading "അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആയുധ വിന്യാസം നടത്തുന്നു"

Published On:Aug 13, 2019 | 9:36 am

ന്യൂഡല്‍ഹി: ലഡാക്കിന് സമീപം പാക്കിസ്ഥാന്‍ ആയുധ വിന്യാസം തുടങ്ങിയതായി സൂചന. ലഡാക്കിന് സമീപമുള്ള പാക്കിസ്ഥാന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാക്കിസ്ഥാന്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് വ്യോമസേനയുടെ മൂന്ന് സി130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു