Friday, November 16th, 2018

ഹരിയാനയില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ഹൈക്കോടതി

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന് ഹൈക്കോടതി പരാമര്‍ശം ഇരട്ട പ്രഹരമായി.

Published On:Aug 26, 2017 | 11:32 am

ഹരിയാന: വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന്റെ അനുയായികള്‍ നടത്തിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാറിനെതിരെ ഹൈക്കോടതി. സംസ്ഥആനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന് ഹൈക്കോടതി പരാമര്‍ശം ഇരട്ട പ്രഹരമായി.
അതിനിടെ, ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് സി ബി ഐ കോടതി കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ ഹരിയാനയിലെ ആസ്ഥാന കേന്ദ്രം അടച്ചു പൂട്ടാന്‍ സൈന്യത്തെ ഇറക്കി. വിധിക്കു പിന്നാലെ കഴിഞ്ഞ ദിവസം ഗുര്‍മീതിന്റെ അനുയായികള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ 31 പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് ഹരിയാനയിലെ സിര്‍സയിലുള്ള ആശ്രമം അടപ്പിക്കാന്‍ സൈന്യം രംഗത്തിറങ്ങിയത്. അക്രമം അടിച്ചമര്‍ത്താന്‍ കഴിയാതിരുന്ന ഹരിയാനയിലെ ബി ജെ പി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.
ആശ്രമത്തിലെ അനുയായികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന നിലയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഹരിനായ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിനെ മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    21 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    7 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    9 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല