Sunday, September 23rd, 2018

വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരല്‍ വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്ഡിപിഐ അനുഭാവി അറുകാലിക്കല്‍ പടിഞ്ഞാറ് ഗാലക്‌സി ഹൗസില്‍ ഷഫീഖാണ്(32) അറസ്റ്റിലായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്ത അടിസ്ഥാത്തില്‍ ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. വീടിന്റെ പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ചുമരിലെ രഹസ്യഅറയില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതാരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാരവെച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാള്‍, വടിവാള്‍, രണ്ട് കത്തി. ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു … Continue reading "വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍"

Published On:Jul 20, 2018 | 8:01 am

പത്തനംതിട്ട: അടൂരല്‍ വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്ഡിപിഐ അനുഭാവി അറുകാലിക്കല്‍ പടിഞ്ഞാറ് ഗാലക്‌സി ഹൗസില്‍ ഷഫീഖാണ്(32) അറസ്റ്റിലായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്ത അടിസ്ഥാത്തില്‍ ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. വീടിന്റെ പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ചുമരിലെ രഹസ്യഅറയില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതാരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാരവെച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാള്‍, വടിവാള്‍, രണ്ട് കത്തി. ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു മൊബൈല്‍ഫോണും പിടിച്ചെടുത്തു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണ്‍ കടകളിലും പോലീസ് പരിശോധന നടത്തി. കടയില്‍നിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പോലീസ് പിടിച്ചെടുത്തു.

LIVE NEWS - ONLINE

  • 1
    58 mins ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    3 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി