Wednesday, November 21st, 2018

പോലീസുകാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

കാസര്‍കോട്: തൃശ്ശൂര്‍ ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് 198 പോലീസുകാര്‍ക്ക് കണ്ണൂര്‍ ബറ്റാലിയനിലേക്കും 120 പേര്‍ക്ക് പാലക്കാട് ബറ്റാലിയനിലേക്കും സ്ഥലംമാറ്റം. ശിക്ഷാനടപടിയുടെ ഭാഗമല്ലാതെ ഇത്രയധികം പേരെ ഒരു ബറ്റാലിയനില്‍നിന്ന് മറ്റൊന്നിലേക്ക് സ്ഥലംമാറ്റുന്നത് ആദ്യമാണ്. കണ്ണൂര്‍ കെ എ പി നാലാം ബറ്റാലിയനില്‍ നിലവില്‍ 250 ല്‍ പരം ഒഴിവുകളുണ്ട്. ഈ നടപടിയോടെ ഒഴിവുകള്‍ നികത്തപ്പെടുകയും പരോക്ഷമായി നിയമനനിരോധം നടപ്പാവുകയും ചെയ്യും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേക്കാണ് കണ്ണൂര്‍ ആസ്ഥാനമായ കെഎപി നാലാം ബറ്റാലിയന്‍. ഇവിടെ രണ്ടുകമ്പനി പോലീസുകാരുടെ ഒഴിവുകളാണുള്ളത്. … Continue reading "പോലീസുകാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം"

Published On:Sep 20, 2013 | 6:39 pm

കാസര്‍കോട്: തൃശ്ശൂര്‍ ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് 198 പോലീസുകാര്‍ക്ക് കണ്ണൂര്‍ ബറ്റാലിയനിലേക്കും 120 പേര്‍ക്ക് പാലക്കാട് ബറ്റാലിയനിലേക്കും സ്ഥലംമാറ്റം. ശിക്ഷാനടപടിയുടെ ഭാഗമല്ലാതെ ഇത്രയധികം പേരെ ഒരു ബറ്റാലിയനില്‍നിന്ന് മറ്റൊന്നിലേക്ക് സ്ഥലംമാറ്റുന്നത് ആദ്യമാണ്. കണ്ണൂര്‍ കെ എ പി നാലാം ബറ്റാലിയനില്‍ നിലവില്‍ 250 ല്‍ പരം ഒഴിവുകളുണ്ട്. ഈ നടപടിയോടെ ഒഴിവുകള്‍ നികത്തപ്പെടുകയും പരോക്ഷമായി നിയമനനിരോധം നടപ്പാവുകയും ചെയ്യും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേക്കാണ് കണ്ണൂര്‍ ആസ്ഥാനമായ കെഎപി നാലാം ബറ്റാലിയന്‍. ഇവിടെ രണ്ടുകമ്പനി പോലീസുകാരുടെ ഒഴിവുകളാണുള്ളത്. 135 പേരാണ് ഒരുകമ്പനി പോലീസില്‍ ഉള്ളത്. പുതിയ സ്ഥലംമാറ്റഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ ഒഴിവുകള്‍ പിഎസ്‌സി യിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല. പാലക്കാട്, ഇടുക്കി ജില്ലകള്‍ക്കായുള്ള കെഎപി രണ്ടാം ബറ്റാലിയനിലുള്ള ഒഴിവുകളും ഈ രീതിയില്‍ നികത്തപ്പെടുന്നതോടെ സമാനസാഹചര്യം ഇവിടെയുമുണ്ടാകും.

LIVE NEWS - ONLINE

  • 1
    17 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    59 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു