Tuesday, October 16th, 2018

കൈകളുടെ വണ്ണം പ്രശ്‌നമാണോ?

കൈകളുടെ വെണ്ണം കുറയ്ക്കാം എളുപ്പവഴികളുണ്ട്

Published On:Jan 6, 2018 | 8:59 am

കൈകളുടെ വണ്ണം പലര്‍ക്കും പ്രശ്‌നമാണ്. ഇത് മറയ്ക്കാനായി സ്ലീവ് ലെസ് ഡ്രസ്സുകള്‍ ധരിക്കാന്‍ ശ്രമിക്കുന്നു. എന്തു ചെയ്തിട്ടും കൈകളുടെ വണ്ണം കുറയുന്നില്ല എന്ന പരാതിയിയും. എന്നാല്‍ എളുപ്പത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാം.
കൈകളിലെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍
* തറയില്‍ ഇരുന്ന് രണ്ട് കൈകളും അരക്കെട്ടിന് മുഖാന്തരമായി വയ്ക്കുക. രണ്ടു കാല്‍മുട്ടുകളും മടക്കി ഇരു പാദങ്ങളും സമമായി വെയക്കും. തുടര്‍ന്ന് മെല്ലെ അരക്കെട്ട് ഉയര്‍ത്തുക. ഇങ്ങനെ കുറച്ചു നാള്‍ ചെയ്താല്‍ കൈകളിലെ വണ്ണം കുറയും.
* കൈത്തണ്ട ഇടയ്ക്കിടെ തിരിക്കുന്നത് ഒരു നല്ല വ്യായാമമാണ്. ഡംബെല്‍സ് ഉപയോഗിച്ചുള്ള വ്യായാമവും കൈകളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
* കൈവിരലുകള്‍ കോര്‍ത്ത് തലയ്ക്ക് പുറകില്‍ പിടിക്കുക. വലത്തോട്ടും ഇടത്തോട്ടും പരമാവധി സ്‌ട്രെച്ച് ചെയ്യുക. ഈ സ്‌ട്രെച്ചിങ് രീതി പലതവണ ആവര്‍ത്തിക്കാവുന്നനതാണ്. സമയം കിട്ടുമ്പോഴെല്ലലാം ഇങ്ങനെ ചെയ്യാം.
* നിങ്ങളുടെ ഭാരം താങ്ങാനാകുന്ന കയര്‍ ബലമുള്ള എവിടെയെങ്കിലും കെട്ടുക. കയറില്‍ പിടിച്ച് ശരീരം അല്‍പം ഉയര്‍ത്തുക. ഉയരുന്നതിനായി ബലം നല്‍കുന്നത് കൈകള്‍ക്കായിരിക്കും. ഇത് കൈകളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
* സ്‌കിപ്പിങ് നല്ലലൊരു വ്യായാമമാണ്. ഇത് കൈകളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വട്ടത്തില്‍ കൈകള്‍ക്ക് ചലനം നല്‍കുന്നതിനാല്‍ സ്‌കിപ്പിങ് സ്ഥിരമായി ചെയ്താല്‍ കൈകളുടെ വണ്ണം കുറയും

LIVE NEWS - ONLINE

  • 1
    1 hour ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 2
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 3
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 4
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 5
    5 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 6
    8 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 7
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 8
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 9
    9 hours ago

    കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം