Saturday, November 17th, 2018

പാകിസ്താന്റെ പുതിയ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വി

ആരിഫ് അല്‍വി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയാണ്

Published On:Sep 4, 2018 | 8:11 pm

ഇസ്ലാമാബാദ്: പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ. ആരിഫ് (69) അല്‍വിയെ തിരഞ്ഞെടുത്തതായി ദേശീയ ചാനലായ പി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആരിഫ് അല്‍വി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയാണ്.
എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ പിന്നിലാക്കിയാണ് ആരിഫ് അല്‍വി വിജയിച്ചത്.
ദന്ത ഡോക്ടറായിരുന്ന ആരിഫ് അല്‍വി 2006 മുതല്‍ 2013 വരെ പി.റ്റി.ഐയുടെ സെക്രട്ടറി ജനറലായിരുന്നു. 2013ല്‍ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അല്‍വി വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയില്‍നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    18 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    20 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍