Wednesday, November 14th, 2018

അര്‍ജന്റീന ഇന്ന് പോരിനിറങ്ങുന്നു; എതിരാളികള്‍ ഐസ്‌ലാന്റ്

ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ആണ് മത്സരം തുടങ്ങുക.

Published On:Jun 16, 2018 | 11:00 am

മോസ്‌കോ: ലോകകപ്പ് ലക്ഷ്യമിട്ട് മെസ്സിയുടെ അര്‍ജന്റീന ഇന്ന് ഇറങ്ങുന്നു. ലോകകപ്പില്‍ നവാഗതരായ ഐസ്‌ലാന്റാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ആണ് മത്സരം തുടങ്ങുക. കഠിനമായ യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ലോകകപ്പിന് എത്തുന്ന യോര്‍ഗേ സംപോളിയുടെ ടീം മികച്ച ഒരു തുടക്കത്തിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ അര്‍ജന്റീനക്ക് ഫൈനലിലെത്തണമെങ്കില്‍ ടീമെന്ന നിലയില്‍ മികച്ച പ്രകടനം അനിവാര്യമാണ്. മെസ്സിയുടെ ചുമലിലിലേറിയാണ് ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടിയത്. ഇതുവരെ ടീമെന്ന നിലയില്‍ ഒത്തൊരുമ കാണിക്കാത്ത അര്‍ജന്റീന മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഐസ്‌ലാന്റിനെതിരെ പതറുമെന്നുറപ്പാണ്.
വൈക്കിംഗ് ക്ലാപ്പിലൂടെ ശ്രദ്ധേയരായ ഐസ്‌ലാന്റിന്റെ ആദ്യ ലോകകപ്പാണിത്. കഴിഞ്ഞ യൂറോകപ്പില്‍ കാഴ്ചവെച്ച മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ഐസ്‌ലാന്റ് ശ്രമിക്കുക. അര്‍ജന്റീനയെ അട്ടിമറിച്ച് ലോകകപ്പിലെ കറുത്ത കുതിരകളാവാനാവും ഐസ്‌ലാന്റിന്റെ ശ്രമം.

LIVE NEWS - ONLINE

  • 1
    53 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍