Monday, December 18th, 2017

ഈ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ? എന്നാല്‍ സൂക്ഷിക്കണം..

ഇത്തരത്തിലുള്ള പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ട്.

Published On:Dec 5, 2017 | 9:02 am

ചിലരെങ്കിലും പാസ്‌വേഡ് മറന്നു പോകുന്നവരാണ്. അതിനാല്‍ തന്നെ വളരെ എളുപ്പത്തിലുള്ള പാസ്‌വേഡ് പലരും ഉപയോഗിക്കുന്നു. എളുപ്പത്തില്‍ ആര്‍ക്കു വേണമെങ്കിലും കണ്ടു പിടിക്കാന്‍ സധിക്കുന്ന. ഉദാഹരണത്തിന് 1234, 1111, എന്നിങ്ങനെ എളുപ്പമുളള പാസ്‌വേഡ് വെയ്ക്കുന്നു. എന്നാല്‍ ഇത്തരം പാസ്‌വേഡ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ ഏജന്‍സിയായ റെസ്‌പോണ്‍സ് ടീം രംഗത്തു വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങലുടെ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ട്. ഒരോ പത്ത് മിനിറ്റിലും സൈബര്‍ കുറ്റ കൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും അപകടകാരികളായ 25 പാസ്‌വേഡുകളുടെ ലിസ്റ്റാണ് റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിരിക്കുന്നത്.

123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഈ 25 പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമല്ലായെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇത്തരം പാസ്‌വേഡുകള്‍ക്ക് പകരം കൂടുതല്‍ സങ്കീര്‍ണമായ പാസ്‌വേഡ് നല്‍കണമെന്ന് മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    5 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍