ഏഷ്യന്‍ ഗെയിംസിനു മുമ്പ് റാങ്കിംഗിലെ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.
ഏഷ്യന്‍ ഗെയിംസിനു മുമ്പ് റാങ്കിംഗിലെ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.
കൊല്‍ക്കത്ത: അമ്പെയ്ത്തില്‍ ഇന്ത്യക്കു ചരിത്ര നേട്ടം. വനിത കോംപൗണ്ട് ഇനത്തില്‍ ഇന്ത്യ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. ഈ സീസണില്‍ നടന്ന നാലു ലോകകപ്പുകളില്‍ ഇന്ത്യയുടെ വനിതകള്‍ പുറത്തെടുത്ത മികവാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. അന്റാലിയയിലും ബര്‍ലിനിലും ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. ആറു പോയിന്റ് വ്യത്യാസത്തില്‍ ചൈനീസ് തായ്പേയെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്ക് 342.6 പോയിന്റാണുള്ളത്.
അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനു മുമ്പ് റാങ്കിംഗില്‍ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. ഈ സീസണില്‍ അന്റാലിയ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ വെള്ളി നേടിയ ടീമുകളില്‍ ജ്യോതി സുരേഖയും മുസ്കാന് കിറാറുമുണ്ടായിരുന്നു. ദിവ്യ ദയാല്‍ അന്റാലിയയിലും തൃഷ ദെബ് ബെര്‍ലിനിലും വെള്ളി നേടി.