Thursday, April 25th, 2019

ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സംരക്ഷണം വേണം

ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ ആദിവാസി വയോധിക മരണപ്പെട്ടു. 55ാം ബ്ലോക്കില്‍ താമസിക്കുന്ന ദേവുവിനെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തീരെ സുരക്ഷിതമല്ലാത്ത വീട്ടില്‍ മക്കളോടൊപ്പം കിടന്നുറങ്ങവെ അപ്രതീക്ഷിതമായാണ് അക്രമം നടന്നത്. മകള്‍ സുമയും കൊച്ചുമക്കളും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറളം ഫാമില്‍ ഇതിന് മുമ്പ് പലതവണ കാട്ടാനയുടെ അക്രമണമുണ്ടായിട്ടുണ്ട്. അഞ്ചുപേര്‍ പലപ്പോഴായി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പരിക്കേല്‍ക്കുകയും വീടിനും കൃഷിക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനകളുടെ അക്രമണം ഉണ്ടാകുമ്പോഴൊക്കെ ഫാമിലെ ആദിവാസി കുടുംബങ്ങള്‍ … Continue reading "ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സംരക്ഷണം വേണം"

Published On:Oct 31, 2018 | 1:49 pm

ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ ആദിവാസി വയോധിക മരണപ്പെട്ടു. 55ാം ബ്ലോക്കില്‍ താമസിക്കുന്ന ദേവുവിനെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തീരെ സുരക്ഷിതമല്ലാത്ത വീട്ടില്‍ മക്കളോടൊപ്പം കിടന്നുറങ്ങവെ അപ്രതീക്ഷിതമായാണ് അക്രമം നടന്നത്. മകള്‍ സുമയും കൊച്ചുമക്കളും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ആറളം ഫാമില്‍ ഇതിന് മുമ്പ് പലതവണ കാട്ടാനയുടെ അക്രമണമുണ്ടായിട്ടുണ്ട്. അഞ്ചുപേര്‍ പലപ്പോഴായി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പരിക്കേല്‍ക്കുകയും വീടിനും കൃഷിക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനകളുടെ അക്രമണം ഉണ്ടാകുമ്പോഴൊക്കെ ഫാമിലെ ആദിവാസി കുടുംബങ്ങള്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തങ്ങളുടെ പ്രതിഷേധം അറിയിക്കാറുണ്ട്. അപ്പോഴൊക്കെ ഓരോ വാഗ്ദാനം നല്‍കി ഇവരെ പിന്തിരിപ്പിക്കുകയാണ് പതിവ്. ഇത്തവണയും പ്രതിഷേധവും വാഗ്ദാനവും പതിവ് പോലെ നടന്നു. ആറളം ഫാമിലെ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ഭീതി ഇനിയും മാറിയില്ല.
കാട്ടാനയുടെ അക്രമണം ഏതുസമയത്തും ഇനിയുമുണ്ടായേക്കും. ആറളം ഫാമിലെ വീടുകളില്‍ ഒരു സുരക്ഷയുമില്ലാത്ത തരത്തിലാണ് ഇപ്പോഴും ആദിവാസി കുടുംബങ്ങള്‍ ജീവിച്ചുവരുന്നത്. സര്‍ക്കാറിനോ വനം വകുപ്പിനോ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടിയൊന്നും ഇതേവരെ ഇവിടെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാമില്‍ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ഭയപ്പാടോടെയാണ് ഓരോ ദിവസവും ഇവിടെ കഴിഞ്ഞുകൂടുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഫാമിലെ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടു മറച്ച കുടിലില്‍ കഴഞ്ഞിരുന്ന മാധവി(45)യെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. 7,9,10,13 ബ്ലോക്കുകളിലായി പുനരധിവസിപ്പിച്ചിരുന്ന ആദിവാസി സ്ത്രീകള്‍ കശുവണ്ടി സീസണില്‍ പുറത്ത് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ച കുടിലില്‍ കഴിയാറുണ്ട്. ഇവര്‍ക്കും കാട്ടാനയുടെ ആക്രമഭീഷണിയുണ്ടാകാറുണ്ട്. വനത്തോട് തൊട്ടുകിടക്കുന്ന പ്രദേശമായതിനാല്‍ ഭക്ഷണം തേടിയെത്തുന്ന കാട്ടാനകള്‍ ഫാമിലെത്തി കാര്‍ഷിക വിളകളെല്ലാം നശിപ്പിക്കുന്നതായ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കാട്ടാനയെ കാട്ടിലേക്ക് തുരത്താറാണ് പതിവ്. 12 കി.മീറ്റര്‍ ദൂരം വരുന്ന ആറളം ഫാം വനാതിര്‍ത്തിയില്‍ 5 കി.മീറ്റര്‍ കന്മതിലും ബാക്കിഭാഗം കമ്പിവേലിയുമാണ്. ഇതുവഴിയാണ് കാട്ടാന ഫാമില്‍ പ്രവേശിക്കുന്നത്.
2017 ഏപ്രില്‍ 5ന് രാത്രി ഫാമിലെ വടക്കേ തുരുത്തില്‍ റെജി(45)യെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്നുണ്ടായ ഫാം നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് വനംവകുപ്പ് അറിയിച്ചെങ്കിലും അതുണ്ടായില്ല. മനുഷ്യജീവന് മാത്രമല്ല, ഫാമിലെ കാര്‍ഷിക വിളകള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കിക്കൊണ്ട് കാട്ടാനകളുടെ അക്രമണം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി സുരക്ഷിത നടപടികള്‍ സ്വീകരിച്ചേ പറ്റൂവെന്ന് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ഇടപെടലും സുരക്ഷിത നടപടികളെ കുറിച്ചുള്ള ആലോചന യോഗങ്ങളും ഉടനുണ്ടായില്ലെങ്കില്‍ കാട്ടാനയുടെ അക്രമണംമൂലം ജീവനും സ്വത്തിനും കൃഷിക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  14 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  14 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  35 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  36 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  43 mins ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  2 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  2 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  3 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  3 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം