Wednesday, July 17th, 2019

അറക്കല്‍ ബീവി ആദി രാജ സൈനബ ആയിഷാബി അന്തരിച്ചു

ഫാത്തിമ മുത്തു ബീവി അടുത്ത അവകാശി.

Published On:Jun 26, 2018 | 11:00 am

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജ വംശമായ അറക്കലിലെ നിലവിലെ ബീവിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായ സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിഷാബി (93) അന്തരിച്ചു. തലശ്ശേരി ചിറക്കരയിലുള്ള ആയിശ മഹലില്‍ വെച്ചായിരുന്നു അന്ത്യം.
അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്ന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു അധികാരമേറ്റത്. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ രോഗാവസ്ഥയിലായിരുന്ന ബീവി മക്കളുടെ സഹായ സഹകരണങ്ങളിലൂടെ ഭരണകാര്യങ്ങള്‍ മുന്നോട്ടു നീക്കുകയായിരുന്നു. അറക്കല്‍ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന പള്ളികളുടെ മുതവല്ലി സ്ഥാനം അലങ്കരിച്ചിരുന്ന മകന്‍ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു. സഹോദരി ഫാത്തിമ മുത്തു ബീവിയാണ് അടുത്ത അവകാശി.
ഭര്‍ത്താവ്: തലശ്ശേരി സ്വദേശി പരേതനായ സി.ഒ.മൊയ്തു കേയി. മക്കള്‍: ആദിരാജ സഹീദ, ആദിരാജ സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റൗഫ്.
മരുമക്കള്‍: സാഹിറ, ഹാനിഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു. സഹോദരങ്ങള്‍: ഫാത്തിമ മുത്തുബീവി, പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി. ഖബറക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍.
നിര്യാണത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    14 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ