Sunday, November 18th, 2018

ലോക മനസ് ഇന്ന് അറഫയിലേക്ക്

20 ലക്ഷത്തിലേറെ വിശ്വാസികള്‍ സംഗമിക്കും

Published On:Aug 20, 2018 | 9:18 am

മക്ക: ദേശവും ഭാഷയും വര്‍ണവും ഒന്നാകുന്ന മനുഷ്യ മഹാസംഗമത്തിന് അറഫ മൈതാനം ഇന്ന് ഒരിക്കല്‍ക്കൂടി സാക്ഷിയാവുന്നു. ലോകത്തിന്റെ പല കോണുകളില്‍നിന്ന് നാഥന്റെ വിരുന്നുകാരനാവാന്‍ പുറപ്പെട്ടിറങ്ങിയ തീര്‍ഥാടകലക്ഷങ്ങള്‍ കാത്തിരുന്ന സുദിനം. ലളിത വസ്ത്രങ്ങളണിഞ്ഞ്, മൃദുമാനസനായി ദൈവസന്നിധിയില്‍ വന്നണഞ്ഞ് വിതുമ്പിക്കേഴാന്‍ എത്തിയ 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് ഇന്ന് പുലരും മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിന്റെ വിമോചന പ്രഖ്യാപനം നിര്‍വഹിക്കാന്‍ കയറിനിന്ന ജബലുര്‍റഹ്മയും നേരം പുലരും മുമ്പേ തീര്‍ഥാടകസമുദ്രത്തില്‍ മുങ്ങി.
മിനായില്‍നിന്നുള്ള തെരുവുകള്‍ ഇന്നലെ രാത്രിയോടെ 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നു തുടങ്ങുന്ന നാഥനെ വാഴ്ത്തുന്ന തല്‍ബിയത്ത് മന്ത്രങ്ങളുമായാണ് തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുന്നത്. മുഴുവന്‍ തീര്‍ഥാടകരും ഉച്ചയോടെ അറഫയില്‍ സംഗമിക്കും. നോക്കെത്താദൂരം മനുഷ്യസാഗരമാവും പിന്നെയിവിടം. ഉച്ചക്കും വൈകുന്നേരവുമുള്ള നിസ്‌കാരങ്ങള്‍ ഇവിടെ ഒരുമിച്ച് നിര്‍വഹിക്കും.
ഉച്ച മുതല്‍ അസ്തമയം വരെ അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്. മനമുരുകിയ പ്രാര്‍ഥനയുടെയും കീര്‍ത്തനങ്ങളുടെയും മണിക്കൂറുകള്‍. നമീറ പള്ളിയില്‍ നടക്കുന്ന അറഫ പ്രഭാഷണത്തിന് തീര്‍ഥാടകര്‍ കാതോര്‍ക്കും.
അറഫയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞ് സൂര്യാസ്തമയമാകുമ്പോള്‍ മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാമഗ്‌രിബ് നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കും. ദുല്‍ഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കര്‍മങ്ങള്‍.

 

LIVE NEWS - ONLINE

 • 1
  8 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  12 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  16 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  17 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  17 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  18 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി