Saturday, January 19th, 2019

തീവ്രവാദ കേസിലെ പ്രതി അറബി ഹംസക്ക് ആറ് മണിക്കൂര്‍ പരോള്‍

ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരോള്‍ സമയം.

Published On:Jan 10, 2019 | 3:13 pm

തലശ്ശേരി: ഐ എസ് തീവ്രവാദക്കേസില്‍ എന്‍ ഐ എ പിടികൂടി ജയിലിലടച്ച തലശ്ശേരിയിലെ അറബി ഹംസയെന്ന ബിരിയാണി ഹംസക്ക് മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കൊച്ചി കോടതി ആറ് മണിക്കൂര്‍ പരോള്‍ അനുവദിച്ചു. ഇതേ തുടര്‍ന്ന് കാക്കനാട് ജയിലധികൃതര്‍ കനത്ത സുരക്ഷയില്‍ ഹംസയെ തലശ്ശേരി ചിറക്കര സീതി സാഹിബ് റോഡിലെ കുഴിപ്പങ്ങാടിനടുത്ത വീട്ടിലെത്തിച്ചു.
ഇന്നലെ രാത്രി തലശ്ശേരിയിലെത്തിച്ച പ്രതിയെ സബ്ബ് ജയിലില്‍ പാര്‍പ്പിച്ച ശേഷം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. ഇന്നാണ് ഹംസയുടെ മകളുടെ നിക്കാഹ്. ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരോള്‍ സമയം. അസുഖബാധിതനായ ഭാര്യാപിതാവിനെ കാണാന്‍ കഴിഞ്ഞ മാസവും ഹംസക്ക് കോടതി മൂന്ന് മണിക്കൂര്‍ നേരം പരോള്‍ അനുവദിച്ചിരുന്നു.
അറേബ്യന്‍ വിഭവങ്ങളുടെ അനുഗ്രഹീത പാചകക്കാരനായ ഹംസയെ ബിരിയാണി ഹംസയെന്നും സദാ അറബിവേഷത്തില്‍ കാണുന്നതിനാല്‍ അറബി ഹംസയെന്നുമാണ് നാട്ടില്‍ അറിയപ്പെടുന്നത്. ഐ എസ് കേന്ദ്രമായ സിറിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ സൂത്രധാരനെന്ന് തെളിവ് ലഭിച്ചതിനാല്‍ 2017 ലാണ് ഹംസ ഉള്‍പെടെ ആറോളം പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോക്കല്‍ പോലീസിന്റെ സഹായത്തോടെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    48 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    58 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു