Friday, September 21st, 2018

ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷം

ആലപ്പുഴ: ആറാട്ടുപുഴയില്‍ രണ്ടു ദിവസമായി കടലാക്രമണം രൂക്ഷം. തൃക്കുന്നപ്പുഴ മുതല്‍ വലിയഴീക്കല്‍ വരെയുള്ള ഭാഗങ്ങളിലെ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടല്‍കയറ്റത്തിന്റെ തീഷ്ണത രൂക്ഷമായിട്ടുള്ളത്. ഗാബിയോണ്‍ പദ്ധതി പ്രകാരം കടല്‍ഭിത്തി കെട്ടിയ സ്ഥലങ്ങളില്‍ ഭിത്തിക്ക് മുകളിലൂടെ കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുമ്പോള്‍ ദുര്‍ബലമായ കടല്‍ഭിത്തിയുള്ള മേഖലകളിലെ ഭിത്തികള്‍ തകര്‍ന്ന് തിര കരയിലേക്ക് കയറുകയാണ്. കടല്‍ഭിത്തി ഇല്ലാത്ത മേഖലകളിലാകട്ടെ വന്‍തോതിലാണ് കടല്‍ക്ഷോഭത്തിന്റെ ആഘാതത്തില്‍ തീരം കടലെടുക്കുന്നത്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിന് തെക്ക് വശത്ത് മീശമുക്ക് മുതലുള്ള ഭാഗങ്ങളില്‍ കടല്‍ കരയിലേക്ക് … Continue reading "ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷം"

Published On:Oct 11, 2013 | 12:46 pm

ആലപ്പുഴ: ആറാട്ടുപുഴയില്‍ രണ്ടു ദിവസമായി കടലാക്രമണം രൂക്ഷം. തൃക്കുന്നപ്പുഴ മുതല്‍ വലിയഴീക്കല്‍ വരെയുള്ള ഭാഗങ്ങളിലെ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടല്‍കയറ്റത്തിന്റെ തീഷ്ണത രൂക്ഷമായിട്ടുള്ളത്. ഗാബിയോണ്‍ പദ്ധതി പ്രകാരം കടല്‍ഭിത്തി കെട്ടിയ സ്ഥലങ്ങളില്‍ ഭിത്തിക്ക് മുകളിലൂടെ കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുമ്പോള്‍ ദുര്‍ബലമായ കടല്‍ഭിത്തിയുള്ള മേഖലകളിലെ ഭിത്തികള്‍ തകര്‍ന്ന് തിര കരയിലേക്ക് കയറുകയാണ്.
കടല്‍ഭിത്തി ഇല്ലാത്ത മേഖലകളിലാകട്ടെ വന്‍തോതിലാണ് കടല്‍ക്ഷോഭത്തിന്റെ ആഘാതത്തില്‍ തീരം കടലെടുക്കുന്നത്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിന് തെക്ക് വശത്ത് മീശമുക്ക് മുതലുള്ള ഭാഗങ്ങളില്‍ കടല്‍ കരയിലേക്ക് അടിച്ച് കയറുന്നുണ്ട്. തീരദേശ മേഖലകളില്‍ പുലിമുട്ട് നിര്‍മാണത്തിനായി പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാക്കാത്തതാണ് വന്‍തോതിലുള്ള തീരമിടിച്ചിലിനും കരയെടുപ്പിനും കാരണം.

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    3 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    5 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    5 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    6 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച