Thursday, April 18th, 2019

നഗരമധ്യത്തിലെ ഹോട്ടലില്‍ അഗ്നിബാധ

ഇന്ന് കാലത്ത് പതിനൊന്നരമണിയോടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ അടുക്കളയില്‍ നിന്ന് ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്.

Published On:Jun 21, 2018 | 11:45 am

കണ്ണൂര്‍: ഫോര്‍ട്ട് റോഡിലെ സാധുബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്വേറീയസ് ഫാസ്റ്റ് ഫുഡ് വെജിറ്റേറിയന്‍ ഹോട്ടലില്‍ വന്‍ അഗ്നിബാധ. ഇന്ന് കാലത്ത് പതിനൊന്നരമണിയോടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ അടുക്കളയില്‍ നിന്ന് ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. മുറികളാകെ പുക നിറഞ്ഞതോടെ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ ഫയര്‍സര്‍വീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കാച്ചിയ പപ്പടത്തില്‍ നിന്നാണ് എണ്ണയുടെ ഭാഗത്ത് തീ പടര്‍ന്ന് പെട്ടെന്ന് ആളികത്തലുണ്ടായതെന്ന് കരുതുന്നതായി ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2 യൂനിറ്റ് ഫയര്‍എഞ്ചിനെത്തി വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രത്യേക സംവിധാനമുപയോഗിച്ച് പുക നിറഞ്ഞ മുറിക്കകത്ത് കയറിയ ഇവര്‍ തീ പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പുറത്തേക്കിറങ്ങിയത്. മാനം മുട്ടെ പുക ഉയരുന്നതുകണ്ട് കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ തടിച്ചുകൂടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം സ്തംഭിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യേണ്ടി വന്നു. പന്ത്രണ്ടരയോടെയാണ് ഇതുവഴിയുളള ഗതാഗതം പൂര്‍വ സ്ഥിതിയിലായത്.

 

 

LIVE NEWS - ONLINE

  • 1
    28 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 2
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 3
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 4
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 5
    2 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 6
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 7
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 8
    6 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

  • 9
    6 hours ago

    ഹൈദരാബാദിന് ജയം