Thursday, August 16th, 2018

സ്വകാര്യ മേഖലയില്‍ നിന്നുള്ള നിയമനം അപകടം

സര്‍ക്കാറിന്റെ ഉന്നത തസ്തികകളിലേക്ക് സിവില്‍ സര്‍വീസിന്റെ പുറമെ നിന്ന് പത്തുപേരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വിവാദമാവുന്നു. വിവിധ വികസന വകുപ്പുകളില്‍ ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് സ്വകാര്യ മേഖലകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് നിയമിക്കാനാണ് തീരുമാനം. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഐ എ എസ്, ഐ ആര്‍ എസ് സര്‍വീസുകളില്‍ നിന്ന് നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഉദ്യോഗക്കയറ്റം നല്‍കിയാണ് നിലവില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമനം നടത്തിവരുന്നത്. ബ്യൂറോക്രസിയുടെ മുഖം മാറ്റാനുള്ള മോദി … Continue reading "സ്വകാര്യ മേഖലയില്‍ നിന്നുള്ള നിയമനം അപകടം"

Published On:Jun 12, 2018 | 1:21 pm

സര്‍ക്കാറിന്റെ ഉന്നത തസ്തികകളിലേക്ക് സിവില്‍ സര്‍വീസിന്റെ പുറമെ നിന്ന് പത്തുപേരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വിവാദമാവുന്നു. വിവിധ വികസന വകുപ്പുകളില്‍ ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് സ്വകാര്യ മേഖലകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് നിയമിക്കാനാണ് തീരുമാനം. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഐ എ എസ്, ഐ ആര്‍ എസ് സര്‍വീസുകളില്‍ നിന്ന് നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഉദ്യോഗക്കയറ്റം നല്‍കിയാണ് നിലവില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമനം നടത്തിവരുന്നത്. ബ്യൂറോക്രസിയുടെ മുഖം മാറ്റാനുള്ള മോദി സര്‍ക്കാറിന്റെ നടപടി സ്വന്തക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സര്‍വീസില്‍ തിരുകിക്കയറ്റി ഭരണത്തിന്റെ സുതാര്യതയും സുരക്ഷയും നഷ്ടപ്പെടുത്താന്‍ ഇടയാക്കും.
റവന്യു, ധനകാര്യം, സാമ്പത്തിക കാര്യം, കൃഷി, സഹകരണം, റോഡ് ഗതാഗതം, കപ്പല്‍ ഗതാഗതം, പരിസ്ഥിതി, കാലാവസ്ഥ മാറ്റം, വ്യോമയാനം, വാണിജ്യം എന്നീ വകുപ്പുകളിലേക്കാണ് നിയമനം നടക്കുക. ബിരുദവും 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും 40 വയസിന് മുകളില്‍ പ്രായവുമുള്ള സ്വകാര്യ മേഖലകളിലെ പ്രൊഫഷണലുകളെയും പൊതുമേഖല സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയുമാണ് ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് നിയമിക്കുന്നത്.
യു പി എസ് സിയെ നോക്കുകുത്തിയാക്കി സുപ്രധാന തസ്തികകളില്‍ പുറമെ നിന്നുള്ളവരെ തിരുകിക്കയറ്റുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസുകാരെയോ ആര്‍ എസ് എസ് ചായ്‌വുള്ളവരെയോ താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഐ എ എസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വീസുകളെ പുതിയ തീരുമാനം നിഷ്പ്രഭമാക്കും. സര്‍ക്കാറിന്റെ നയരൂപീകരണത്തിലും സര്‍ക്കാറിന്റെ വികസന പരിപാടികള്‍ നടപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന തസ്തികയാണ് ജോയിന്റ് സെക്രട്ടറിയുടേത്. നിലവില്‍ മുതിര്‍ന്ന ഐ എ എസുകാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന തസ്തികകളാണിവ. സിവില്‍ സര്‍വീസ് ദുര്‍ബലമാകാന്‍ തീരുമാനം ഇടയാക്കുമെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനോട് ഒരുത്തരവാദിത്വവുമില്ലാത്തവരെ സുപ്രധാന തസ്തികയിലേക്ക് നിയമിക്കുന്നത് നിലവിലുള്ള മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കും. വികസന വകുപ്പുകൡ ഭരണസ്തംഭനത്തിന് വരെ ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചുരുങ്ങിയ വര്‍ഷത്തെ സേവനത്തിന് ശേഷം സ്വകാര്യ മേഖലയിലേക്ക് തിരിച്ചുപോകുന്ന ഇത്തരക്കാര്‍ തുടര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ദുരുപയോഗം ചെയ്യാനും ഇടയുള്ളതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരുടെ നിയമനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭരിക്കുന്ന പാര്‍ട്ടിക്ക് താല്‍പര്യമുള്ളവരോട് ആഭിമുഖ്യം കാട്ടി അവരുടെ ആവശ്യങ്ങള്‍ മാത്രം നടപ്പിലാക്കാന്‍ വിമുഖത കാട്ടുന്ന ഒരു വിഭാഗത്തെ വളര്‍ത്തിക്കൊണ്ടുവരുന്നത് രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായ നടപടിയായേ സമൂഹം കാണുകയുള്ളൂ. പ്രവര്‍ത്തന പരിചയത്തിലൂടെ ഒരു വകുപ്പിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും മുതിര്‍ന്ന ഐ എ എസ് തസ്തികയിലുള്ളവരെ പോലെ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് പുറമെ നിന്ന് വരുന്നവര്‍ക്കുണ്ടാവില്ല. കാര്യക്ഷമമായ പ്രവര്‍ത്തനമാണ് വികസന വകുപ്പില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നിലവിലുള്ള നിയമനരീതി തന്നെ തുടരുന്നതാണ് അഭികാമ്യം.

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  12 hours ago

  ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

 • 3
  15 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

 • 4
  21 hours ago

  കവി ചെമ്മനം ചാക്കോ അന്തരിച്ചു

 • 5
  22 hours ago

  മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 • 6
  1 day ago

  ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

 • 7
  2 days ago

  ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

 • 8
  2 days ago

  കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

 • 9
  2 days ago

  സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍