Saturday, February 23rd, 2019

ത്രീഡി ടച്ച് ഫീച്ചര്‍ ഇനി ഐഫോണില്‍ ഉണ്ടാവില്ല

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്

Published On:May 2, 2018 | 1:47 pm

വരാനിരിക്കുന്ന ഐഫോണുകളില്‍ ത്രീഡി ടച്ച് ഫീച്ചര്‍ ഒഴിവാക്കാന്‍ ആപ്പിള്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. കവര്‍ ഗ്ലാസ് സെന്‍സര്‍ എന്ന പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. കെജിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റാണ് അദ്ദേഹം. ഇതുവഴി ഐ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ചെലവ് കുറയ്ക്കാനും ആപ്പിളിന് സാധിക്കും.
ത്രീഡി ടച്ച് സംവിധാനം വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍ നിന്ന് പൂര്‍ണമായും നീക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഓടെ എല്ലാ ഐഫോണുകളും കവര്‍ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും മിങ് പറഞ്ഞു. എന്നാല്‍ ഐഫോണ്‍ 10 പ്ലസില്‍ ത്രീഡി ടച്ച് ഫീച്ചര്‍ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം