Wednesday, April 24th, 2019

‘എന്റെ ജീവന്‍’..പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് അപ്പാനി ശരത്

'അവന്തിക ശരത്' എന്നാണ് മകള്‍ക്ക് പേരിടുക എന്നും താരം പറഞ്ഞു

Published On:Sep 11, 2018 | 1:35 pm

തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് അപ്പാനി ശരത്ത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ ജീവന്‍’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അവന്തിക എന്നാണ് മകള്‍ക്ക് പേരിടുക എന്നും ശരത് പറഞ്ഞു.
പ്രളയകാലത്ത് തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ ശരത്ത് ലൈവ് വന്നിരുന്നു. ചെങ്ങന്നൂരിലായിരുന്നു ശരതിന്റെ ഭാര്യ രേഷ്മയും കുടുംബവും ഉണ്ടായിരുന്നത്. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫെയ്‌സ്ബുക്ക് വിഡീയോയിലൂടെ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു. ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്ന ശരത്ത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    10 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    13 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം