Wednesday, November 21st, 2018

അനുമോള്‍ ശരിക്കും ഞെട്ടിച്ചു..!

ഇതുവരെ പൂര്‍ത്തിയാകാത്ത മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍

Published On:Jul 24, 2018 | 3:14 pm

കഴിഞ്ഞ ദിവസം നടി അനുമോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അനമോള്‍ക്ക് എന്തു പറ്റി എന്ന് ഞെട്ടലിലാണ് എല്ലാവരും. അപകടം പറ്റി കിടക്കുന്ന അനുമോള്‍എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്കോവറിന്റെ ഭാഗമായിരുന്നു ഇത്. ഇതുവരെ പൂര്‍ത്തിയാകാത്ത മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍
ക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു നഴ്‌സിന്റെ കഥ പറയുന്ന ചിത്രമാണ് അനില്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരം പെയ്യുമ്പോള്‍. നാല്‍പത് വര്‍ഷം മുന്‍പ് മുംബൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാടായിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. സെറ്റില്‍ നിന്നുള്ള ആരും കാണാത്ത ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. മാറ്റിവച്ച ഒരു പ്രോജക്ടില്‍ നിന്നുള്ള ചിത്രങ്ങളാണിത്. അനില്‍ തോമസ് സംവിധായകനാകുന്ന മരം പെയ്യുമ്പോള്‍ എന്ന ചിത്രം. കല്ലിയൂര്‍ ശശിയാണ് നിര്‍മാണം പട്ടണം ഷാ ഇക്കയാണ് മെയ്ക്കപ്പ്’ എന്ന് കുറിപ്പോടെയാണ് അനുമോള്‍ ചിത്രം ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല