Saturday, February 23rd, 2019

അഴിമതിക്കെതിരെ ബോധവല്‍കരണം

മണ്ണുത്തി: സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരളയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ബോധവല്‍ക്കരണം നടത്തും. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകള്‍ വിമുഖത കാണിക്കുന്നു, പല സര്‍ക്കാര്‍ ഓഫിസുകളും പരാതികള്‍ക്കും അപേക്ഷകള്‍ക്കും കൈപ്പറ്റ് നോട്ടീസ് നല്‍കുന്നില്ല തുടങ്ങിയ പരിമിതികള്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അഴിമതി നിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലകളില്‍ കലക്ടര്‍ ചെയര്‍മാനും ഡിവൈഎസ്പി വിജിലന്‍സ് കണ്‍വീനറായും ജില്ലാ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ആന്റി കറപ്ഷന്‍ … Continue reading "അഴിമതിക്കെതിരെ ബോധവല്‍കരണം"

Published On:Aug 13, 2013 | 6:49 pm

മണ്ണുത്തി: സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരളയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ബോധവല്‍ക്കരണം നടത്തും.
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകള്‍ വിമുഖത കാണിക്കുന്നു, പല സര്‍ക്കാര്‍ ഓഫിസുകളും പരാതികള്‍ക്കും അപേക്ഷകള്‍ക്കും കൈപ്പറ്റ് നോട്ടീസ് നല്‍കുന്നില്ല തുടങ്ങിയ പരിമിതികള്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അഴിമതി നിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലകളില്‍ കലക്ടര്‍ ചെയര്‍മാനും ഡിവൈഎസ്പി വിജിലന്‍സ് കണ്‍വീനറായും ജില്ലാ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരളയുടെ നേതൃത്വത്തില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ക്ക് അഴിമതിവിരുദ്ധ ബോധവല്‍ക്കരണം നടത്തി. പ്രസിഡന്റ് കെ. സതീഷ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡോ. അഗസ്റ്റിന്‍ ആന്റണി, ജില്ലാ വിജിലന്‍സ് കമ്മിറ്റിയംഗം ആര്‍. വിജയരാഘവന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    11 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    12 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    14 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    16 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം