Monday, July 22nd, 2019

ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ല: മന്ത്രി ജയരാജന്‍

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും.

Published On:Jul 1, 2019 | 10:12 am

തിരു: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സാജന്റെ ആത്മഹത്യയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ല. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം പ്രതിപക്ഷത്തിന് തിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടെയും വിദ്വേഷത്തിന്റെയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടത്.
ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും. ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. പ്രവാസികള്‍ക്ക് വ്യവസായം നടത്താന്‍ സര്‍ക്കാര്‍ എല്ലാ അവസരവും നല്‍കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു