Monday, August 26th, 2019

സാജന്റെ മരണം; ഡി വൈ എസ് പി കേസ് തേച്ച്മായ്ച്ചുകളയും: പാച്ചേനി

സാജന്റെ ഡയറിക്കുറിപ്പ് തേച്ച്മായ്ച്ച് കളയരുത്.

Published On:Jul 16, 2019 | 12:38 pm

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തില്‍ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി പി എമ്മിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാം സഹായത്തിനെത്തുന്ന ആളാണ് ഈ ഡി വൈ എസ് പി. അതുകൊണ്ട് തന്നെ കേസ് തേച്ചുമായ്ച്ച് കളയാന്‍ സാധ്യതയുണ്ട്. സാജന്റെ ഡയറിക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആ ഡയറി തേച്ച്മായ്ച്ച് കളയരുതെന്നും പാച്ചേനി പറഞ്ഞു. സാജന്റെ മരണത്തോടെ ആ കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. സാജന്റെ സ്വപ്‌നമായിരുന്ന സ്ഥാപനം കൈമാറുന്നതിനായി മുകളില്‍ നിന്ന് വന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നതെന്നും എല്ലാ കാര്യങ്ങളും വ്യക്തമാക്കാന്‍ സി ബി ഐ അന്വേഷണം വേണമെന്ന സാജന്റെ ഭാര്യ ബീനയുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ സാജന്റെ വീട്ടില്‍ എത്തി അദ്ദേഹത്തിന്റെ ഭാര്യ ബീനയുമായി സംസാരിക്കുകയും നിയമപരമായ എല്ലാ സഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാച്ചേനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തുടര്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിനെ കുറിച്ച് നാളെ ചേരുന്ന ഡി സി സി യോഗത്തില്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരും പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം