Saturday, August 24th, 2019

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

കാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published On:Jun 12, 2019 | 7:08 pm

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി പ്രമേഹ രോഗത്തിനും ചികിത്സയിലായിരുന്നു മാരാര്‍. ഒരു പതിറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നായ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണിയായിരുന്നു മാരാര്‍.
പഞ്ചവാദ്യത്തിന്റെ പരിഷ്‌കര്‍ത്താവ് എന്നായിരുന്നു കലാമണ്ഡലം അധ്യാപകന്‍ കൂടിയായിരുന്ന പരമേശ്വരമാരാര്‍ അറിയപ്പെട്ടിരുന്നത്. 2003ല്‍ പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍ മരണമടഞ്ഞതോടെയാണ് മഠത്തില്‍ വരവ് പഞ്ചവാദ്യ പ്രമാണം പരമേശ്വരമാരാര്‍ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് അനാരോഗ്യം മൂലം പ്രാമാണ്യം ഒഴിഞ്ഞു. 43 വര്‍ഷക്കാലം തിരുവമ്പാടി വാദ്യത്തില്‍ പങ്കാളിയായിരുന്നു അന്നമനട പരമേശ്വരമാരാര്‍.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍