Friday, September 21st, 2018

അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രന് പങ്കെന്ന് മൊഴി നല്‍കിയതായി സൂചന

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ കെ കെ ജയചന്ദ്രന്‍ എം എല്‍ എയ്ക്ക് പങ്കുണ്ടെന്ന് സിപിഎം സേനാപതി മുന്‍ ലോക്കല്‍ കമ്മറ്റിയംഗം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു മൊഴിനല്‍കിയതായാണു സൂചന. പാര്‍ട്ടി ജാഥയ്ക്ക് നേരെ നടന്ന ആക്രമണത്തിന് പ്രതികാരമായാണ് ബേബിയെ വധിക്കാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്കും, കെ കെ ജയചന്ദ്രനും അറിവുണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നതായാണു സൂചന. ഈ മൊഴിയെ … Continue reading "അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രന് പങ്കെന്ന് മൊഴി നല്‍കിയതായി സൂചന"

Published On:Sep 21, 2013 | 2:41 pm

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ കെ കെ ജയചന്ദ്രന്‍ എം എല്‍ എയ്ക്ക് പങ്കുണ്ടെന്ന് സിപിഎം സേനാപതി മുന്‍ ലോക്കല്‍ കമ്മറ്റിയംഗം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു മൊഴിനല്‍കിയതായാണു സൂചന. പാര്‍ട്ടി ജാഥയ്ക്ക് നേരെ നടന്ന ആക്രമണത്തിന് പ്രതികാരമായാണ് ബേബിയെ വധിക്കാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്കും, കെ കെ ജയചന്ദ്രനും അറിവുണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നതായാണു സൂചന. ഈ മൊഴിയെ കുറിച്ച് വിശദമായി പഠിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലായ എം എം മണി ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജില്ലാ കമ്മിറ്റിയംഗം എ കെ ദാമോദരന്‍ , മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ ജി മദനന്‍ എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. 1982 നവംബര്‍ പതിമൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്‌ളോക്ക് സെക്രട്ടറിയും ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി കൊല്ലപ്പെട്ടത്. എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25ന് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    9 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി