Friday, April 19th, 2019

അന്ത്യോദയ എക്‌സ്പ്രസ്; എംഎല്‍എ ചങ്ങല വലിച്ചു; പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാണ് എട്ട് മണിയോടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്.

Published On:Jun 22, 2018 | 12:30 pm

കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്‌സ്പ്രസ്സിനെ കാസര്‍കോട് തടഞ്ഞ് വെച്ചു. ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്‌സ്പ്രസില്‍ കയറിയ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാണ് എട്ട് മണിയോടെ കാസര്‍കോട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. തുടര്‍ന്ന് അര മണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന് മുമ്പില്‍ കുത്തിയിരുന്ന് സമരം നടത്തി.
പ്രതിഷേധ സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    8 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    12 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം