Thursday, November 15th, 2018

സ്വന്തം ദേഹത്ത് വെടിയുതിര്‍ക്കാന്‍ 50ലക്ഷത്തിന്റെ ക്വട്ടേഷന്‍

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് വിക്രം ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു

Published On:Aug 3, 2017 | 9:58 am

ഹൈദരാബാദ്: സ്വന്തം ദേഹത്ത് നിറയൊഴിച്ച് പരിക്കേല്‍പ്പിച്ച് തെരഞ്ഞെടുപ്പില്‍ അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമം നടത്തിയ യുവനേതാവ് കെണിയിലായി. വൈ എസ് ആര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന മുകേഷ് ഗൗഡിന്റെ മകനും ആന്ധ്രപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിക്രം ഗൗഡാണ് ധന, ആരോഗ്യ നഷ്ടവും മാനഹാനിയുമായി ആപ്പിലായത്.
ഭാര്യയുമൊത്ത് ക്ഷേത്ര ദര്‍ശനത്തിന് പോകാനിറങ്ങവെ വീട്ടില്‍ ഇരച്ചെത്തിയ അക്രമികള്‍ വിക്രം ഗൗഡിനെ വെടിവെക്കുകയായിരുന്നു. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വളരെ ഗൗരവമായെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് പക്ഷെ, പെട്ടെന്നു തന്നെ സംശയം യുവനേതാവിലേക്ക് തിരിച്ചു. പിന്നീട് സംഭവത്തില്‍ പ്രതികളായ അഞ്ചു പേരെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ വെളിച്ചത്തായത്. അമ്പത് ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കി വിക്രം ഗൗഡ് തന്നെ ഏര്‍പ്പാടാക്കിയവരാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പിടിക്കപ്പെടില്ലെന്ന ഉറപ്പ് നല്‍കിയ വിക്രം ഗൗഡ് തന്നെയാണ് മൂന്ന് തവണ വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ഭാഗ്യ നമ്പരായതാണ് ഇതിന് കാരണമെന്നും പോലീസ് കണ്ടെത്തി. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് വിക്രം ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഗൂഡാലോചന കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇയാളെ അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി