Tuesday, November 20th, 2018

പിതൃസ്മരണയില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ആലുവാ ക്ഷേത്രം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണം നടത്തുന്നത്.

Published On:Aug 11, 2018 | 9:36 am

തിരു: കര്‍ക്കടകവാവ് ദിവസമായ ഇന്നലെ പിതൃസ്മരണയില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നോടെ സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം, തെക്കന്‍കാശിയെന്ന് വിളിക്കുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭപ്പെട്ടത്. പിതൃക്കള്‍ മരിച്ച നാളോ തീയതിയോ അറിയില്ലെങ്കില്‍ രൂപം സ്മരിച്ചുകൊണ്ട് കര്‍ക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഇന്നലെ വൈകിട്ടു മുതല്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.
കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കടലേറ്റവും ചിലയിടങ്ങളിലെ ബലിയിടലിന് വിഘാതമായി. ആലുവാ ക്ഷേത്രം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ശംഖുമുഖം തീരം കടലെടുത്ത സാഹചര്യത്തില്‍ രണ്ട് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. വര്‍ക്കല പാപനാശത്തും കടല്‍ക്ഷോഭിച്ചിരിക്കുന്നതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    3 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    9 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി