Monday, November 19th, 2018

നടി അനന്യ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി റിപ്പോര്‍ട്ട്

തിരു : നടി അനന്യയുടെ വിവാഹം സിനിമാകഥകളെ വെല്ലുന്ന തരത്തില്‍ പുരോഗമിക്കുന്നു. നേരത്തെ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ തൃശ്ശൂര്‍ സ്വദേശിയായ ആഞ്ജനേയനുമായി വിവാഹമോതിരം കൈമാറിയ അനന്യ ഇപ്പോള്‍ ആഞ്ജനേയനോടൊപ്പം ഒളിച്ചോടി താമസം തുടങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍. ആഞ്ജനേയനുമായുള്ള വിവാഹ തീരുമാനത്തില്‍ നിന്ന് വീട്ടുകാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അനന്യ ആഞ്ജനേയനോടൊപ്പം പോയത് എന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനു പിന്നാലെയാണ് ആഞ്ജനേയന്‍ നേരത്തേ വിവാഹിതനാണെന്ന വാര്‍ത്ത പരന്നത്. അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ … Continue reading "നടി അനന്യ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി റിപ്പോര്‍ട്ട്"

Published On:May 9, 2012 | 5:02 am

തിരു : നടി അനന്യയുടെ വിവാഹം സിനിമാകഥകളെ വെല്ലുന്ന തരത്തില്‍ പുരോഗമിക്കുന്നു. നേരത്തെ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ തൃശ്ശൂര്‍ സ്വദേശിയായ ആഞ്ജനേയനുമായി വിവാഹമോതിരം കൈമാറിയ അനന്യ ഇപ്പോള്‍ ആഞ്ജനേയനോടൊപ്പം ഒളിച്ചോടി താമസം തുടങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍.
ആഞ്ജനേയനുമായുള്ള വിവാഹ തീരുമാനത്തില്‍ നിന്ന് വീട്ടുകാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അനന്യ ആഞ്ജനേയനോടൊപ്പം പോയത് എന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനു പിന്നാലെയാണ് ആഞ്ജനേയന്‍ നേരത്തേ വിവാഹിതനാണെന്ന വാര്‍ത്ത പരന്നത്. അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആഞ്ജനേയന്‍ നേരത്തേ വിവാഹം കഴിച്ചതാണെന്നും ആ ബന്ധം വേര്‍പെടുത്തിയെന്നും വ്യക്തമായി. തുടര്‍ന്നാണ് വിവാഹ ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ അനന്യയുടെ മാതാപിതാക്കള്‍ തീരുമാനിച്ചത്.

അനന്യ ആഞ്ജനേയനൊപ്പം പോയതായി വീട്ടുകാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയുണ്ടെന്ന് നടിയുടെ അമ്മ പ്രസീദയും പിതാവ് ഗോപാലകൃഷ്ണന്‍ നായരും പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ പുരുഷനുമായി പെണ്‍കുട്ടി പുറത്തു പോകുന്നതിലെന്താണ് തെറ്റെന്നും ഇവര്‍ ചോദിക്കുന്നു. ഏതായാലും ഇരുവരുടെയും വിവാഹം ഉടന്‍തന്നെ നടത്താമെന്നാണ് ഇപ്പോള്‍ വീട്ടുകാരുടെ നിലപാടത്രെ.

LIVE NEWS - ONLINE

  • 1
    2 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    6 hours ago

    ശബരിമല കത്തിക്കരുത്

  • 3
    6 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    8 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    8 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള