Thursday, April 25th, 2019

സ്വന്തമായി പ്ലാന്‍ വരച്ച് പണമുണ്ടാക്കി വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി അനന്തു

ഒരു എഞ്ചിനീയറോ, അര്‍ക്കിടെക്‌റ്റോ ഇല്ലാതെ. പ്രോപ്പര്‍ പ്ലാന്‍ പോലും വരയ്ക്കാതെയാണ് ഈ വീട് പണിത്തത്

Published On:Jul 9, 2018 | 9:28 am

സ്വന്തമായി വീടെന്നത് എല്ലാവരിടേയും സ്വപ്‌നമാണ്. അനന്തു എന്ന 22 കാരനും സ്വന്തം വീടെന്നത് വലിയ സ്വപ്‌നമായിരുന്നു. അവസാനം അവന്‍ ആ സ്വപ്‌നം സഫലമാക്കി. എന്നാല്‍ അനന്തു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് സ്വന്തമായി പ്ലാന്‍ വരച്ച് പണമുണ്ടാക്കിയാണ്. ഏത് സ്വപ്‌നവും സ്വന്താമാക്കാമെന്ന് നമ്മള്‍ ഓരോര്‍ത്തര്‍ക്കും കാണിച്ചു തന്നിരിക്കുന്നു ഈ 22 കാരന്‍.
പുതിയ വീടിന്റെ ചിത്രം സഹിതം അനന്തു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ചോര്‍ന്നൊലിച്ചു കൊണ്ടിരുന്ന വീട്ടില്‍ നിന്നും എന്റെ ഈ കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കു എടുത്തത് ഏകദേശം 600 ദിവസത്തോളമാണ് എന്ന പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് എം ബി ബി എസ് വിദ്യാര്‍ത്ഥിയായ അനന്തു നിരവധി ജോലികള്‍ ചെയ്താണ് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.
അനന്തുവിന്റെ പോസ്റ്റ്
ചോര്‍ന്നൊലിച്ചു കൊണ്ടിരുന്ന വീട്ടില്‍ നിന്നും എന്റെ ഈ കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കു എടുത്തത് ഏകദേശം 600 ദിവസത്തോളമാണ്.ഉറുമ്പ് കൂടുകൂട്ടുന്നത് പോലെ ഉണ്ടാക്കിയെടുത്തതാണ് ഇത്….91 റാങ്ക് വാങ്ങി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന മണ്ടന്‍ ആണ് ഞാന്‍ എന്ന് പറഞ്ഞവരോട് എനിക്കുള്ള ഒരു മറുപടി ഇതാണ്.. ആ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പഠിച്ചുകൊണ്ട് ഞാന്‍ ഉണ്ടാക്കിയതാ ഇത്….
MBBS വിദ്യാര്‍ത്ഥി
Physics- Chemistry അദ്ധ്യാപകന്‍
ഹോസ്റ്റല്‍ warden
Architect
Engineer
ഇന്റീരിയര്‍ ഡിസൈനര്‍
അങ്ങനെ ഒരുപാട് റോളുകള്‍ കഴിഞ്ഞ 2 വര്‍ഷമായി കെട്ടിയാടിയത് ഇതിനുംകൂടെ വേണ്ടിയാണ്. ഒരു എഞ്ചിനീയറോ, അര്‍ക്കിടെക്‌റ്റോ ഇല്ലാതെ… പ്രോപ്പര്‍ പ്ലാന്‍ പോലും വരയ്ക്കാതെയാണ് ഈ വീട് പണിത്തത്… ഓരോ ക്ലാസുകളിലും ഇരിക്കുമ്പോള്‍ മനസ്സില്‍ വിരിഞ്ഞ ആശയങ്ങള്‍ അതാണ് ഈ കൊച്ചു വീട്…
ദിവസവും ഒരു ഓട്ടം ആയിരുന്നു…വീട്-ഹോസ്റ്റല്‍-TDMC-ആല്‍ഫ. ഇതിനിടയ്ക്കുള്ള പാച്ചിലില്‍ ഒരു കൂട്ട് അത്യാവശ്യമായി തോന്നിയപ്പോള്‍ മറിച്ചൊന്നും ചിന്തിച്ചില്ല….എക്കാലത്തെയും എന്റെ സ്വപ്നമായ എന്‍ഫീല്‍ഡ് അത് തന്നെ അങ്ങ് എടുത്തു…ഈ 600 ദിവസത്തെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരു സിനിമ കഥ പോലെ നീണ്ടുനില്ക്കുന്നതാണ്. 600sqft വെക്കാന്‍ ഉദ്ദേശിച്ചു തുടങ്ങിയ വീട് 1900 sqft എത്തി ഫിനിഷ് ചെയ്ത കഥ പറഞ്ഞാല്‍..ഒരു പോസ്റ്റില്‍ അത് ഒതുങ്ങില്ല…നന്ദി പറയാന്‍ തുടങ്ങിയാല്‍ അതും തീരില്ല.ഈ വീട് വെക്കുന്നതിനു IAS ഉദ്യോഗസ്ഥന്‍ മുതല്‍ ബംഗാളി പണിക്കാരന്‍ വരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ, ആ ലിസ്റ്റ് എടുത്താല്‍ അതില്‍ പലരെയും വിട്ടുപോകും എന്ന പേടികൊണ്ട് ഞാന്‍ ആരുടെയും പേരെടുത്തു പറയുന്നില്ല. പക്ഷെ ഒരു കൂട്ടരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അത് ശെരിയാവില്ല…എന്റെ വീട്ടുകാര്‍!
വീടുപണി തുടങ്ങിയ അന്ന് മുതല്‍ ഇത്രയും നാള്‍, പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍…ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് മാറി മാറി… പുറത്തൊരു ഷെഡില്‍ ചോര്‍ന്നൊലിക്കുന്ന മഴയത്തും അടുപ്പുകൂട്ടി ഭക്ഷണം ഉണ്ടാക്കി…സിമന്റിലും പൊടിയിലും എല്ലാം സഹിച്ചും ഷമിച്ചും ജീവിച്ച എന്നെ പൂര്‍ണ്ണമായി പിന്തുണച്ച എന്റെ വീട്ടുകാര്‍ക്കും…സവര്‍വ്വേശ്വരനായ ദൈവത്തിനും എന്റെ ഒരായിരം നന്ദിയും കെട്ടിപ്പിടുത്തങ്ങളും

LIVE NEWS - ONLINE

  • 1
    44 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    44 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു