ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഗ്രീന്‍കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശംഖുമുഖത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിനൊപ്പം കലാസ്വാദന കേന്ദ്രമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുകയാണ് ആദ്യഉദ്യമം. വെള്ളായണി കാര്‍ഷിക കോളജ് വിദ്യാര്‍ഥികളും നഗരസഭ ജീവനക്കാരും ചേര്‍ന്ന് ശംഖുമുഖത്ത് നടത്തിയ ശുചീകരണം വി.എസ് ശിവകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് … Continue reading "അനനന്തപുരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുനര്‍ ജന്മം"
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഗ്രീന്‍കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശംഖുമുഖത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിനൊപ്പം കലാസ്വാദന കേന്ദ്രമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുകയാണ് ആദ്യഉദ്യമം. വെള്ളായണി കാര്‍ഷിക കോളജ് വിദ്യാര്‍ഥികളും നഗരസഭ ജീവനക്കാരും ചേര്‍ന്ന് ശംഖുമുഖത്ത് നടത്തിയ ശുചീകരണം വി.എസ് ശിവകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.രണ്ടരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന സുനാമിപാര്ക്ക് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തെക്കേ കൊട്ടാരം സാംസ്കാരിക കേന്ദ്രമാക്കി ഉയര്‍ത്തും. ഇവിടെ ജനുവരി മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. ശംഖുമുഖത്ത് ജൈവപാര്‍ക്ക് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.വേളി, ആക്കുളം, കോവളം, വെള്ളാര്‍ എന്നിവിടങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.ടൂറിസം ഡയറക്ടര്‍ ജില്ലാ കലക്ടര്‍ തുടങ്ങിയവരും പങ്കെടുത്തു.