Thursday, October 18th, 2018

ശില്‍പ്പയ്ക്ക് വിഭവമൊരുക്കാന്‍ പുതിയ ട്രക്ക്… വാക്ക് പാലിച്ച് മഹീന്ദ്ര

ശില്‍പ്പയ്ക്ക് ബൊലേറോ പിക്കപ്പ് നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു

Published On:Feb 7, 2018 | 12:32 pm

തന്റെ ജീവിത സാഹചര്യമാണ് മംഗലൂരു സ്വദേശിയായ ശില്‍പയെ സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ അവര്‍ ഭക്ഷണശാലയാക്കി മാറ്റി. പിന്നീട് ആളുകള്‍ക്കിടയില്‍ ശില്‍പ്പ അത്ഭുതമായിരുന്നു. പെട്ടന്നു തന്നെ മംഗളൂരില്‍ ഈ വീട്ടമ്മയുടെ ഭക്ഷണശാല ഹിറ്റായി വന്നു. ഇന്ന് ഈ വീട്ടമ്മയ്ക്ക് രണ്ടാമതൊരു ബൊലേറോ പിക്കപ്പ് കൂടി ലഭിച്ചിരിക്കുന്നു. മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയാണ് ശില്‍പയ്ക്ക് ഇത് നല്‍കിയത്.
ഭര്‍ത്താവ് രാജശേഖറിനെ കാണാതായതോടെയാണ് ശില്‍പയുടെ ജീവിതം ഇരുട്ടിലാകുന്നത്. തുടര്‍ന്ന് സ്വന്തം മകനെ പഠിപ്പിക്കാനും രോഗികളായ മാതാപിതാക്കളെ ചികിത്സിക്കാനും വേണ്ടി ജോലി അന്വേഷിച്ച് പോയി. എന്നാല്‍ ആദ്യം ചെയ്ത ജോലിയില്‍ തുഛമായ വരുമാനം മാത്രമായിരുന്നു. ഇതിനിടയിലാണ് സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലെത്തിയത്. ചെറുപ്പകാലം മുതലെ പാചകത്തില്‍ ശില്‍പയ്ക്ക് താല്‍പര്യമുണ്ടായിരുന്നു.
ശില്‍പയുടെ ജീവിതകഥ വാര്‍ത്തയായി വന്നതോടെയാണ് ആനന്ദ് മഹീന്ദ്ര വാഗ്ദാനവുമായി രംഗത്തെത്തിയത്. രണ്ടാമത്തെ യൂണിറ്റ് തുടങ്ങാനായി ഈ വീട്ടമ്മയ്ക്ക് ബൊലേറോ പിക്കപ്പ് നല്‍കുമെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു. ശില്‍പയുടെ ജീവിതത്തില്‍ നല്ലകാലം കൊണ്ടുവരാന്‍ മഹീന്ദ്ര ബൊലേറോ സഹായമായതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് ആനന്ദ് മഹീന്ദ്ര നിറവേറ്റിയത്. കഴിഞ്ഞ ദിവസം മഹീന്ദ്ര മാക്‌സി പ്ലസ് പിക്കപ്പ് ട്രക്കിന്റെ താക്കോല്‍ ശില്‍പയ്ക്ക് കൈമാറി. മാക്‌സി ട്രക്ക് പ്ലസിന്റെ പുതിയ മോഡലിനെ 2017 നവംബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്. 5.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ബി എസ് നാല് നിലവാരമുള്ള 2523 സി സി എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. നാല് സിലിന്‍ഡര്‍ എഞ്ചിന്‍ 63 എച്ച് പി കരുത്തതും 195 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

LIVE NEWS - ONLINE

  • 1
    10 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    12 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    13 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    16 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    17 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    18 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    20 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    20 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    22 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു