Friday, April 26th, 2019

ആനമങ്ങാട് സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

ആനമങ്ങാട്: ആനമങ്ങാട് പാറലിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ് ബാലിക ഉള്‍പ്പെടെ അഞ്ചുപേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനു കുത്തേറ്റ കരിക്കുംപുറത്ത് ഫിറോസ്ബാബു(27), കരിക്കുംപുറത്ത് അലവി(45), കരിക്കുംപുറത്ത് ജാഫര്‍(32), കടന്നമണ്ണില്‍ മുഹമ്മദ് സ്വാലിഹ്(42) എന്നിവരെയും പതിമൂന്നുകാരിയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാറല്‍ സ്വദേശികളായ മുസ്തഫ, യാസര്‍, ഹിളര്‍, സാലിം, ഷമീര്‍, അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയില്‍ പാറലില്‍ പൊലീസിന്റെ … Continue reading "ആനമങ്ങാട് സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു"

Published On:Aug 20, 2013 | 4:12 pm

ആനമങ്ങാട്: ആനമങ്ങാട് പാറലിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ് ബാലിക ഉള്‍പ്പെടെ അഞ്ചുപേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനു കുത്തേറ്റ കരിക്കുംപുറത്ത് ഫിറോസ്ബാബു(27), കരിക്കുംപുറത്ത് അലവി(45), കരിക്കുംപുറത്ത് ജാഫര്‍(32), കടന്നമണ്ണില്‍ മുഹമ്മദ് സ്വാലിഹ്(42) എന്നിവരെയും പതിമൂന്നുകാരിയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാറല്‍ സ്വദേശികളായ മുസ്തഫ, യാസര്‍, ഹിളര്‍, സാലിം, ഷമീര്‍, അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയില്‍ പാറലില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വിജയാഹ്ലാദപ്രകടനം നടന്നിരുന്നു. പ്രകടനം കഴിഞ്ഞ് പൊലീസ് മടങ്ങിയതിനുശേഷമാണ് പാറലില്‍ സംഘര്‍ഷം ഉണ്ടായത്. പാറല്‍ കരിക്കുംപുറത്ത് അലവിയുടെ വീടിനുനേരെ ഒരു സംഘം പടക്കമെറിഞ്ഞു. ഇത് ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
സംഭവത്തില്‍ അലവി(45)ക്കും പരുക്കേറ്റു. അലവിയുടെ പതിമൂന്നുകാരിയായ മകള്‍ ബോധരഹിതയായി. കെ.പി. മുഹമ്മദ് സ്വാലിഹിനും(42) പരുക്കേറ്റു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തില്‍ ഫിറോസ് ബാബുവിന്(27) കുത്തേറ്റു. ഈ സംഭവത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    35 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    3 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു