Tuesday, October 16th, 2018

അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പഴകിയ അമൃതം പൊടി

കണ്ണൂര്‍: വളപട്ടണത്തെ ഒരു അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് പോഷകാഹാരമായി നല്‍കിയത് 5 വര്‍ഷം പഴക്കമുള്ള അമൃതം ന്യൂട്രി മിക്‌സ്. ഇന്നലെയാണ് കുരുന്നുകള്‍ക്ക് 5 വര്‍ഷം പഴക്കമുള്ള അമൃതം പൊടി നല്‍കിയത്. വീട്ടില്‍ കുട്ടിക്ക് കൊടുക്കുന്ന അമൃതം പൊടി തീര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുവായ മന്ന മിനിസ്റ്റേഡിയത്തിനടുത്ത് താമസിക്കുന്ന റസീന മന്‍സിലിലെ എം ഹാമിദ് അംഗന്‍വാടിയിലെത്തി അമൃതം പൊടി വാങ്ങിയിരുന്നു. വീട്ടിലെത്തി ഒരു പായ്ക്കറ്റ്് പൊളിച്ച് കുട്ടിക്ക് പാകം ചെയ്ത് നല്‍കുകയും ചെയ്തു. രാത്രി പാക്കറ്റിന്റെ മുകള്‍ഭാഗം പരിശോധിച്ചപ്പോഴാണ് പഴകിയ … Continue reading "അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പഴകിയ അമൃതം പൊടി"

Published On:Jan 4, 2018 | 3:27 pm

കണ്ണൂര്‍: വളപട്ടണത്തെ ഒരു അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് പോഷകാഹാരമായി നല്‍കിയത് 5 വര്‍ഷം പഴക്കമുള്ള അമൃതം ന്യൂട്രി മിക്‌സ്. ഇന്നലെയാണ് കുരുന്നുകള്‍ക്ക് 5 വര്‍ഷം പഴക്കമുള്ള അമൃതം പൊടി നല്‍കിയത്. വീട്ടില്‍ കുട്ടിക്ക് കൊടുക്കുന്ന അമൃതം പൊടി തീര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുവായ മന്ന മിനിസ്റ്റേഡിയത്തിനടുത്ത് താമസിക്കുന്ന റസീന മന്‍സിലിലെ എം ഹാമിദ് അംഗന്‍വാടിയിലെത്തി അമൃതം പൊടി വാങ്ങിയിരുന്നു. വീട്ടിലെത്തി ഒരു പായ്ക്കറ്റ്് പൊളിച്ച് കുട്ടിക്ക് പാകം ചെയ്ത് നല്‍കുകയും ചെയ്തു. രാത്രി പാക്കറ്റിന്റെ മുകള്‍ഭാഗം പരിശോധിച്ചപ്പോഴാണ് പഴകിയ അമൃതമാണ് നല്‍കിയതെന്ന് മനസ്സിലായത്. 2012ല്‍ നിര്‍മ്മിച്ച അമൃതം പൗഡര്‍ പാക്കറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. സാധാരണ നിലയില്‍ നിര്‍മ്മാണം കഴിഞ്ഞ് മൂന്ന് മാസത്തിലധികം അമൃതം ന്യൂട്രി മിക്‌സ് ഉപയോഗിക്കാന്‍ കഴിയില്ല. ഇതാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അധികൃതര്‍ കുരുന്നുകള്‍ക്ക് നല്‍കിയത്. ഇന്ന് കാലത്ത് ഇക്കാര്യം ബന്ധപ്പെട്ടവരോട് പറഞ്ഞപ്പോള്‍ നമുക്ക് അയച്ചുതന്ന ചാക്കുകെട്ടിലെ അമൃതമാണ് തന്നതെന്ന മറുപടിയാണ് പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    17 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 2
    35 mins ago

    ഇന്ധന വില ഇന്നും കൂടി

  • 3
    37 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 4
    40 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 5
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 6
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 7
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

  • 8
    3 hours ago

    പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ച സംഭവം; അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ്

  • 9
    3 hours ago

    ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു