Tuesday, June 18th, 2019

പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍

ആംപിയര്‍ v48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി

Published On:May 19, 2018 | 11:11 am

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍. ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില, റിയോ Li-Ion ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും.
ഈ സ്‌കൂട്ടറിന്റെ പ്രത്യേകത എന്താണെന്നോ? പുതുതായി വിപണിയില്‍ എത്തിയ ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ വേണ്ട; ഓടിക്കാന്‍ ലൈസന്‍സും വേണ്ട! 250W ബ്രഷ്രഹിത ഡിസി മോട്ടോറാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളില്‍. 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്‌കൂട്ടറുകള്‍ക്ക് ഒറ്റചാര്‍ജ്ജില്‍ സാധിക്കും. 25 കിലോമീറ്ററാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളുടെ പരമാവധി വേഗത. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു.
സ്‌കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂവായിരം രൂപയാണ് ചാര്‍ജ്ജറിന്റെ വില.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    17 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    17 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു