Thursday, November 15th, 2018

‘അമ്മയ്‌ക്കൊരുമ്മ’ സംസ്ഥാന തലത്തില്‍ നടപ്പാക്കും : മന്ത്രി അബ്ദുറബ്ബ്

        കൊല്ലം: മണ്ഡലത്തില്‍ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ‘അമ്മയ്‌ക്കൊരുമ്മ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ചവറയിലെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം. കുരുന്നു മനസ്സുകളിലെ മൂല്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതി മാതൃകാപരമാണ്. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ മോശം വശങ്ങള്‍ ഇക്കാലത്ത് ഏറെ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത ഒരു സ്‌കൂളിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് … Continue reading "‘അമ്മയ്‌ക്കൊരുമ്മ’ സംസ്ഥാന തലത്തില്‍ നടപ്പാക്കും : മന്ത്രി അബ്ദുറബ്ബ്"

Published On:Feb 1, 2014 | 12:58 pm

Abdurab Edu Minister Full

 

 

 

 
കൊല്ലം: മണ്ഡലത്തില്‍ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ‘അമ്മയ്‌ക്കൊരുമ്മ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ചവറയിലെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം. കുരുന്നു മനസ്സുകളിലെ മൂല്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതി മാതൃകാപരമാണ്. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ മോശം വശങ്ങള്‍ ഇക്കാലത്ത് ഏറെ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്.
അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത ഒരു സ്‌കൂളിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. കൊട്ടുകാട് ഖാദിരിയ യുപിഎസിനെ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനു ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചവറയില്‍ തുടക്കമിട്ട പദ്ധതികള്‍ സംസ്ഥാനത്താകെ വ്യാപിക്കുന്നത് അഭിമാനകരമാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്‍. പീതാംബരക്കുറുപ്പ് എംപി, കവിയൂര്‍ പൊന്നമ്മ, കോലത്ത് വേണുഗോപാല്‍, ബീനാ ദയന്‍, എം. സുശീല, എസ്. ആശ, എ. പാത്തുമ്മാബീവി പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    11 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി