Sunday, July 22nd, 2018

ദിലീപ് പുറത്ത് തന്നെ: മോഹന്‍ലാല്‍

മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയി

Published On:Jul 9, 2018 | 12:41 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ലബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. അത് സമ്പൂര്‍ണ യോഗമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ദിലീപ് ഇപ്പോഴും സംഘടനക്ക് പുറത്ത് തന്നെയാണെന്നും ലാല്‍ പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചു. ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്ന സ്ഥിതിയില്‍ വരെയെത്തി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയി. ഇക്കാര്യത്തില്‍ തന്റെ ഖേദം അറിയിക്കുന്നു. ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മ തയാറാണ്. അമ്മയുടെ ഭരണഘടന ഭേദഗതി അടക്കം നിരവധി കാര്യങ്ങള്‍ ഇനിയും െമച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    53 mins ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    17 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി