Wednesday, July 24th, 2019

അമ്മയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസസംഘടനയായ അമ്മയില്‍ നിന്നും താരത്തെ ഉടന്‍ സസ്‌പെന്റ് ചെയ്യും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടിയും ദിലീപും അമ്മയുടെ രണ്ട് മക്കളും ഒരു പോലെയാണെന്നും ഇരുവരെയും സംരക്ഷിക്കുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. ഈ നാണക്കേട് മറയ്ക്കാനായി അടിയന്തര നടപടി ഉണ്ടാകുമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായതോടെ ‘അമ്മ’യുടെ മുഖമാണ് നഷ്ടമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ … Continue reading "അമ്മയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും"

Published On:Jul 11, 2017 | 9:38 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസസംഘടനയായ അമ്മയില്‍ നിന്നും താരത്തെ ഉടന്‍ സസ്‌പെന്റ് ചെയ്യും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടിയും ദിലീപും അമ്മയുടെ രണ്ട് മക്കളും ഒരു പോലെയാണെന്നും ഇരുവരെയും സംരക്ഷിക്കുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. ഈ നാണക്കേട് മറയ്ക്കാനായി അടിയന്തര നടപടി ഉണ്ടാകുമെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായതോടെ ‘അമ്മ’യുടെ മുഖമാണ് നഷ്ടമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ സംഘടനയുടെ മൗനം ചര്‍ച്ചാ വിഷയമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നത് ജനങ്ങളില്‍ ഒരുപോലെ അമ്പരപ്പും അത്ഭുതവും ഉളവാക്കിയിരുന്നു.
എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ദിലീപിനെ സസ്‌പെന്റ് ചെയ്ത ശേഷം പൊതുയോഗത്തിന്റ അംഗീകാരത്തിനു സമര്‍പ്പിക്കാനാണു സാധ്യത. ചികിത്സിക്കുവേണ്ടി ആശുപത്രിയിലായ ഇന്നസെന്റ് ഇന്നോ നാളെയോ ആശുപത്രി വിട്ട ശേഷം നടപടിയുണ്ടാകും.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    13 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    20 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി