Wednesday, January 23rd, 2019

ഇത് താരസംഘടനയ്ക്ക് ഭൂഷണമല്ല

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ നിലവില്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. നടീനടന്മാരുടെ ക്ഷേമത്തിനായി 1995 ലാണ് അമ്മ എന്ന സംഘടന രൂപീകരിച്ചത്. താരങ്ങള്‍ക്ക് എല്ലാ സഹായങ്ങളും സംരക്ഷണവും നല്‍കുമെന്ന പ്രഖ്യാപനമായിരുന്നു രൂപീകരണ വേളയില്‍ ഉയര്‍ന്നുകേട്ടത്. അവശരായ കലാകാരന്മാരെ സംരക്ഷിക്കുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ ഇവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്്്. തങ്ങളുടെ സംഘടനയില്‍ ബഹളമോ ചേരിതിരിവോ ഉണ്ടാകില്ലെന്നും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇടക്കിടെ ഇവര്‍ പ്രഖ്യാപിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്. … Continue reading "ഇത് താരസംഘടനയ്ക്ക് ഭൂഷണമല്ല"

Published On:Jun 28, 2018 | 2:44 pm

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ നിലവില്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. നടീനടന്മാരുടെ ക്ഷേമത്തിനായി 1995 ലാണ് അമ്മ എന്ന സംഘടന രൂപീകരിച്ചത്.
താരങ്ങള്‍ക്ക് എല്ലാ സഹായങ്ങളും സംരക്ഷണവും നല്‍കുമെന്ന പ്രഖ്യാപനമായിരുന്നു രൂപീകരണ വേളയില്‍ ഉയര്‍ന്നുകേട്ടത്. അവശരായ കലാകാരന്മാരെ സംരക്ഷിക്കുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ ഇവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്്്.
തങ്ങളുടെ സംഘടനയില്‍ ബഹളമോ ചേരിതിരിവോ ഉണ്ടാകില്ലെന്നും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇടക്കിടെ ഇവര്‍ പ്രഖ്യാപിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്. അമ്മയുടെ ഉള്ളിലിരിപ്പ് മറനീക്കി പുറത്തുവരുന്നതാണ് കഴിഞ്ഞ ഏതാനും നാളുകളായി ജനം കണ്ടുകൊണ്ടിരിക്കുന്നത്.
നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ സംരക്ഷിക്കുക വഴി അമ്മയെന്ന താരസംഘടന സ്വയം കളങ്കിതമാവുകയായിരുന്നു. അക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന് അവര്‍ക്ക് ആശ്വാസം പകരേണ്ട സംഘടന കുറ്റാരോപിതനായ നടനെ സംരക്ഷിക്കുക വഴി അമ്മയെന്ന താരസംഘടന സ്വയം കളങ്കിതമാവുകയായിരുന്നു. അക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന് അവര്‍ക്ക് ആശ്വാസം പകരേണ്ട സംഘടന കുറ്റാരോപിതനായ നടനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വാരിപ്പുണരുന്ന കാഴ്ച സത്യത്തില്‍ മലയാള സിനിമാലോകത്തെ തന്നെ അമ്പരപ്പിക്കുകയായിരുന്നു. എന്തിനാണ ഇവര്‍ നടിയെ വിട്ട് നടനോടൊപ്പം ചേര്‍ന്നതെന്ന്് സുവ്യക്തം. നടന്റെ സാമ്പത്തിക സ്വാധീനവും ആള്‍ ബലവും തങ്ങള്‍ക്ക് വേണമെന്ന ഒരൊറ്റ ചിന്തയാണ് താരസംഘടനയെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നതെന്ന കാര്യം പറയാതെ വയ്യ. സംഘടനയില്‍ നിന്ന് ഇന്നലെ നാല് നടിമാര്‍ രാജിവെച്ച് പുറത്തുപോയതോടെ അമ്മയെന്ന സംഘടന നിര്‍ജ്ജീവമാകുകയും പിളര്‍പ്പിലേക്ക് നീങ്ങുകയുമാണെന്നാണ് സൂചിപ്പിക്കുന്നത്.
രാജിവെച്ച നടിമാര്‍ അമ്മയിലെ ക്രമവിരുദ്ധമായ നടപടികള്‍ ഓരോന്നായി പുറത്തുകൊണ്ടുവരികയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെക്കുന്നതോടെ സംഘടനയിലെ താര സിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ നടന്‍ തിലകനെതിരെ വാളോങ്ങിയ സംഘടനയ്ക്ക് മുന്നില്‍ ആരും ഒരു ചെറുവിരലനക്കാന്‍ തയ്യാറായിരുന്നില്ല.
സംവിധായകനും സി പി ഐ അനുഭാവിയുമായിരുന്ന വിനയന്‍ മാത്രമാണ് അമ്മക്കെതിരെ നിലകൊണ്ടത്. അന്ന് വിനയനെ ഒറ്റപ്പെടുത്താനായിരുന്നു സമൂഹത്തില്‍ നിന്നുള്ള എല്ലാ ശ്രമങ്ങളും. ഇന്ന് പ്രതികരിക്കുന്ന സി പി എമ്മിന്റെ ഉയര്‍ന്ന നേതാക്കളില്‍ ചിലര്‍ വരെ അന്ന് വിനയനെതിരായിരുന്നു. തിലകനെ അനുകൂലിച്ചുള്ള വിനയന്റെ നിലപാടിന് ഇതുപോലെ അന്ന് ആളുകള്‍ പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ അമ്മ ഇപ്പോഴത്തെപോലെ കെട്ടുനാറുകയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്്. ഇപ്പോള്‍ പൊതുസമൂഹവും വനിതാ കമ്മീഷനും വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നേതാക്കളുമെല്ലാം അമ്മക്കെതിരെ പരസ്യ നിലപാടെടുത്ത് കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കിയേക്കും. താരസംഘടനയിലെ ചില ആളുകള്‍ അധികൃതരെ പോലെയാണ് അണികളെ നിലനിര്‍ത്തുന്നതെന്ന കാര്യം ഇപ്പോള്‍ തന്നെ പരസ്യമായിട്ടുണ്ട്്്. സംഘടനക്കെതിരെ മിണ്ടിയാല്‍ പരസ്യ വിലക്കായിരിക്കും അനുഭവമെന്ന പേടിയാണ് പലപ്പോഴും ആളുകള്‍ പ്രതികരിക്കാന്‍ മടിക്കുന്നതിന്റെ കാരണമായി മാറുന്നത്. എന്തായാലും താരരാജാക്കന്മാരുടെ മുഖംമൂടി അഴിഞ്ഞുവീഴാന്‍ അധിക കാലം വേണ്ടിവരില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

 

 

LIVE NEWS - ONLINE

 • 1
  9 mins ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  3 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  5 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  7 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  8 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  9 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍