Wednesday, August 21st, 2019

നെല്ലിക്കാ ചായ; തടിയും വയറും കുറയ്ക്കാന്‍ സഹായ്ക്കും

വൈറ്റമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മരുന്നാണെന്നു മാത്രമല്ല, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും

Published On:Aug 10, 2019 | 9:18 am

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നം തന്നെയാണെന്നു പറയാം. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല തരത്തിലെ ഭക്ഷണ വസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മരുന്നാണെന്നു മാത്രമല്ല, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന നെല്ലിക്കാ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഏതു വിധത്തിലാണ് ഈ ചായ തയ്യാറാക്കുന്നത് എന്നു നോക്കൂ.
വെള്ളത്തില്‍ നെല്ലിക്കയുടെ പൊടി ഇടുക. ഒരു ടീസ്പൂണ്‍ നെല്ലിക്കാപ്പൊടി മതിയാകും. ഇത് ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ അല്‍പം ഇഞ്ചിയും ചതച്ചിടാം. ഇത് മീഡിയം തീയില്‍ വച്ചു തിളപ്പിയ്ക്കുക. ഈ വെള്ളം തിളച്ച് ഒരു കപ്പാകുന്നതു വരെ വയ്ക്കുക. പിന്നീട് വാങ്ങിയെടുത്ത് ഊറ്റി ഇളം ചൂടില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇത് ദിവസവും രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ തടിയും വയറുമെല്ലാം കുറയ്ക്കും. നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഇതിനെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ സഹായിക്കകുന്നതാണ് നെല്ലിക്ക.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു