Friday, September 21st, 2018

തേനിലിട്ട നെല്ലിക്ക കഴിച്ചാല്‍

രണ്ടോ മൂന്നോ നെല്ലിക്ക തേനില്‍ കുതിര്‍ത്ത് വെച്ച് അടുത്ത ദിവസം മുതല്‍ തന്നെ കഴിക്കാം

Published On:Mar 23, 2018 | 8:48 am

തേനും, നെല്ലിക്കയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. അതിനാല്‍ തന്നെ തേനിലിട്ട നെല്ലിക്ക കഴിക്കുന്നതും ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നതാണ്. രണ്ടോ മൂന്നോ നെല്ലിക്ക തേനില്‍ കുതിര്‍ത്ത് വെച്ച് അടുത്ത ദിവസം മുതല്‍ തന്നെ കഴിക്കാം. തേന്‍ നെല്ലിക്ക കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്നോ.
തേനിലിട്ട നെല്ലിക്ക കിടക്കാന്‍ നേരം കഴിക്കുന്നതിലൂടെ തടി കൂടുമെന്ന പേടി വേണ്ട. കാരണം തടി കുറക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ഇത്. എല്ലാ വിധത്തിലും തടി കുറച്ച് നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. കരളിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേനിലിട്ട നെല്ലിക്ക.
ആര്‍ത്തവ സംബന്ധമായ വേദന പല സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍ നെല്ലിക്ക മിശ്രിതം. ഇത് ക്രമം തെറ്റിയ ആര്‍ത്തവത്തെ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. മാത്രമല്ല ടോക്സിന്‍ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ എല്ലാം പുറത്ത് പോയി ശരീരം ക്ലീന്‍ ആവുന്നു. തേനിലിട്ട നെല്ലിക്ക തൊണ്ട വേദന, ചുമ, പനി, ജലദോഷം എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ വേണമെങ്കില്‍ അല്‍പം ഇഞ്ചി നീരും കൂടി ചേര്‍ക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    45 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    55 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി