Tuesday, September 17th, 2019

മുടി വളരാന്‍ ഉണക്കനെല്ലിക്ക ഷാമ്പൂ

മുടിയുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് നെല്ലിക്ക ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്

Published On:Jul 11, 2019 | 12:17 pm

നെല്ലിക്ക മുടിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്. മുടിക്ക് ഏറ്റവും നല്ല പോഷകമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. മുടിയഴകിന് വളരെയധികം സഹായിക്കുന്നുണ്ട് നെല്ലിക്ക. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് നെല്ലിക്ക ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഉണക്കനെല്ലിക്ക ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും
അരക്കപ്പ് നെല്ലിക്കപ്പൊടി ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതില്‍ അരക്കപ്പ് ചൂടുവെള്ളം മിക്സ് ചെയ്യണം. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് വെക്കണം. ഇത് രണ്ടും മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇനി നല്ലതു പോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കാവുന്നതാണ്. നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍് ആക്കിയെടുക്കണം. ഇതിലേക്ക് അല്‍പം റോസ് വാട്ടര്‍ കൂടി മിക്സ് ചെയ്യാം. ഷാമ്പൂ തയ്യാര്‍. ഇത് മുടിയില്‍ ഇത് തേച്ച് പിടിപ്പിക്കുകയാണ് അടുത്ത സ്റ്റെപ്പ്. മുടി നല്ലതു പോലെ ഉണങ്ങിയ ശേഷമാണ് ഇത് തേക്കേണ്ടത്. വിരലുകള്‍ ഉപയോഗിച്ച് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. മുടിയില്‍ ഇത് തേച്ച് പിടിപ്പിക്കുമ്പോള്‍ ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലണം. മുടിയുടെ അറ്റത്തേക്ക് വരെ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴിഞ്ഞ ശേഷം തല ഒരു പ്ലാസ്റ്റിക് ഷവര്‍ ക്യാപ് വെച്ച് മൂടേണ്ടതാണ്. 15-30 മിനിട്ട് വരെ ഇത് തലയില്‍ തന്നെ വെക്കേണ്ടതാണ്. അതിന് ശേഷം ഇത് കഴുകിക്കളയേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    10 hours ago

    രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

  • 2
    11 hours ago

    കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

  • 3
    14 hours ago

    അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

  • 4
    15 hours ago

    കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

  • 5
    17 hours ago

    ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

  • 6
    18 hours ago

    വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

  • 7
    18 hours ago

    പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

  • 8
    18 hours ago

    പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

  • 9
    19 hours ago

    പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും