Thursday, September 20th, 2018

അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ ഇടിച്ചിട്ടു

പോലീസുകാര്‍ സ്ഥലത്തെത്തി പശുവിനെ ആശുപത്രിയിലെത്തിച്ചു. പശു സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.

Published On:Jul 7, 2017 | 10:08 am

ഭുവനേശ്വര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ ഇടിച്ചു. ഇന്നലെ ഒഡിഷയിലെ ജജ്പുര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
ദേശീയപാത 16ല്‍ ബന്ദാലോ ചകില്‍ വച്ചായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന പശുവിനെ വാഹനം ഇടിച്ചിട്ടു. ഷായുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മുന്‍ എം.എല്‍.എ പ്രതാപ് സാരംഗി ജില്ലാ കളക്ടറെ വിളിച്ച് പശുവിന്റെ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബര്‍ചാന, ബെയ്രി പൊലീസ് സ്‌റ്റേഷനുകളിലെ പോലീസുകാര്‍ സ്ഥലത്തെത്തി പശുവിനെ ആശുപത്രിയിലെത്തിച്ചു. പശു സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.
അതേസമയം, പശുവിനെ ഇടിച്ച വാര്‍ത്തയെ പരിഹസിച്ച് മുതിര്‍ന്ന ബി.ജെ.ഡി നേതാവും എം.പിയുമായ തഥാഗത് സത്പതി രംഗത്തെത്തി. വിശുദ്ധ പശുവിന് ഗുരുതര പരിക്കേറ്റു എന്നായിരുന്നു ഗോരക്ഷകരെ പരിഹസിച്ച് സത്പതിയുടെ ട്വീറ്റ്.

 

 

LIVE NEWS - ONLINE

  • 1
    13 mins ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    46 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    1 hour ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    1 hour ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    1 hour ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    1 hour ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    3 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    3 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    3 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍