അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ 500 കോടിയുടെ കള്ളപ്പണം

Published:December 21, 2016

amith-shah-sad-full

 

 

 
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ബാങ്കില്‍ അനധികൃതമായി കള്ളപ്പണ നിക്ഷേപം നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന.
190 ശാഖകളുള്ള ബാങ്കിലെ ഒരു ശാഖയില്‍ മാത്രമാണ് ഇത്രയും നിക്ഷേപം ഉണ്ടായത്. ചെറുകിട വ്യാപാരികളും കര്‍ഷകരും മാത്രം അക്കൗണ്ട് ഉടമകളായ ബാങ്കില്‍ ഇത്രയും പണം വന്നത് എങ്ങനെയെന്നതിനെ പറ്റിയും അന്വേഷണം നടക്കും. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.
കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ദിവസങ്ങളില്‍ ഇവിടെ നിക്ഷേപിച്ചത് ഏതാണ്ട് 500 കോടിയുടെ നിക്ഷേപമാണ്. ഈ പണത്തിന്റെ ഉറവിടമാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.