Wednesday, July 17th, 2019

ബെന്‍സ് V ക്ലാസ്സ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍

ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ വിക്ലാസിന് 68.40 ലക്ഷം രൂപയും 81.90 ലക്ഷം രൂപയും വിലയുള്ള രണ്ടു മോഡലുകളാണ് വിപണിയിലുള്ളത്

Published On:Apr 9, 2019 | 9:04 am

പുതിയ മെര്‍സിസിഡീസ് ബെന്‍സ് V ക്ലാസ്സ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍. ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ വിക്ലാസിന് 68.40 ലക്ഷം രൂപയും 81.90 ലക്ഷം രൂപയും വിലയുള്ള രണ്ടു മോഡലുകളാണ് വിപണിയിലുള്ളത്. ഇതിലേതാണ് ബച്ചന്‍ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. പുത്തന്‍ ബെന്‍സ് വാങ്ങിയ കാര്യം താരം തന്നെ ആരാധകരുമായി പങ്കുവെച്ചു.
പൂര്‍ണ്ണമായും സ്‌പെയിനില്‍ നിര്‍മ്മിച്ച V ക്ലാസ്സ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്ക് വരുന്നത്. ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് V ക്ലാസ്സ് എക്‌സ്‌ക്ലൂസീവ് മോഡല്‍. എക്‌സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്‌സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും.
അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് V ക്ലാസ്സിന്റെ മറ്റു സവിശേഷതകളാണ്. എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തുടിക്കുന്നത്. എഞ്ചിന് 160 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കാനാവും. ഏഴു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ