Thursday, May 24th, 2018

അമിത് ഷായും ബി ജെ പി മുഖ്യമന്ത്രിമാരും കണ്ണൂരിലേക്ക്

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തുറന്നുകാട്ടുന്നതിനാണ് ബി ജെ പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്.

Published On:Aug 12, 2017 | 12:59 pm

കണ്ണൂര്‍: ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായും 15 സംസ്ഥാനങ്ങളിലെ ബി ജെ പി മുഖ്യമന്ത്രിമാരും ഒരു ഡസനോളം കേന്ദ്രമന്ത്രിമാരും അടുത്തമാസം കണ്ണൂരിലെത്തിയേക്കും. ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കാല്‍നടജാഥയില്‍ പങ്കെടുക്കുന്നതിനാണ് അമിത്ഷായും സംഘവും കണ്ണൂരിലെത്തുന്നത്.
മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് കാല്‍നട പ്രചരണ ജാഥ. ഓരോ ജില്ലയിലും ബി ജെ പി മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമാണ് യാത്രയുടെ ചുമതല നല്‍കിയിട്ടുള്ളത്. പദയാത്രയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാനുള്ള ആഗ്രഹം അമിത്ഷാ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അമിത് ഷായുടെ സുരക്ഷക്ക് നേതൃത്വം നല്‍കുന്ന രഹസ്യാന്വേഷണ വിഭാഗം പദയാത്രയില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാക്കളില്‍ ഒരാളാണ് അമിത്ഷാ. 25 കമാന്റോകളും അദ്ദേഹത്തിന് എസ്‌കോര്‍ട്ടായുണ്ടാകും. കൂടാതെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് ടീമും സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സും സുരക്ഷക്കുണ്ടാകും.
മഞ്ചേശ്വരത്തെ ഉദ്ഘാടന ചടങ്ങില്‍ അമിത്ഷാ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതിനിടെ കണ്ണൂരിലെ ബി ജെ പിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി താളിക്കാവില്‍ പണിയുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനവും അമിത്ഷാ നിര്‍വഹിച്ചേക്കും.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തുറന്നുകാട്ടുന്നതിനാണ് ബി ജെ പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കണ്ണൂരിലെ പാര്‍ട്ടി നേതൃത്വമായും പ്രവര്‍ത്തകര്‍ക്കരുമായും അമിത്ഷായും കൂട്ടരും നേരിട്ട് ആശയവിനിമയം നടത്തും.

LIVE NEWS - ONLINE

  • 1
    19 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു