Saturday, January 19th, 2019

നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്ന് അമിത് ഷാ

സാമ്പത്തിക സംവരണ ബില്‍ ഒരു ചരിത്രപരമായ നീക്കമാണ്

Published On:Jan 11, 2019 | 7:30 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സാമ്പത്തിക സംവരണ ബില്‍ ഒരു ചരിത്രപരമായ നീക്കമാണ്. വര്‍ഷങ്ങളായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്നു സംവരണ ബില്‍. ഞങ്ങളുടെ സര്‍ക്കാര്‍ അത് പരിഹരിച്ചിരിക്കുന്നുവെന്നും ഈ നീക്കം നടത്തിയ മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാംലീലാ മൈതാനത്ത് നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
2019-ലെ തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. 2019-ലെ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സാസ്‌കാരിക ദേശീയതക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ബിജെപി നിലക്കൊള്ളുമ്പോള്‍ അധികാരം മാത്രമാണ് എതിരാളികളുടെ ലക്ഷ്യം. അന്യോന്യം നേരിടാന്‍ കഴിയാത്ത ആളുകള്‍ ഇപ്പോള്‍ ഒന്നിച്ചുവരികയാണ്. ഒറ്റക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് അവര്‍ക്കറിയാം അമിത് ഷാ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    48 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    59 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു