Friday, April 26th, 2019

തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: അമിത് ഷാ

ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ രൂപവത്കരിക്കണം

Published On:Jul 14, 2018 | 12:20 pm

ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, രാമക്ഷേത്രനിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പിനു മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ രൂപവത്കരിക്കാനും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    4 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    5 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    6 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു